മനില: ഫിലിപ്പീന്‍സിലെ ഒരു ടൂറിസ്റ്റ് റിസോര്‍ട്ടില്‍ നിന്നും മൂന്ന് വിദേശ വിനോദസഞ്ചാരികളെയും ഒരു ഫിലിപ്പീനി യുവതിയെയും അക്രമികള്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കി.
കനേഡിയന്‍ പൗരന്മാരായ ജോണ്‍ റൈഡ്‌സെല്‍, റോബര്‍ട്ട് ഹാള്‍, നോര്‍വേക്കാരനായ ജാര്‍ട്ടന്‍ സെക്കിങ്സ്റ്റഡ് എന്നിവരെയും പ്രദേശവാസിയായ സ്ത്രീയെയുമാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്.
സമല്‍ ദ്വീപിലെ ഹോളിഡേ ഓഷ്യന്‍വ്യൂ റിസോര്‍ട്ടില്‍ നിന്നാണ് തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.റിസോട്ടിനടുത്ത നദിയിലൂടെ ബോട്ടിലെത്തിയാണ് സംഘം ടൂറിസ്റ്റുകളെ കൊണ്ടുപോയത്. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്യാപ്റ്റന്‍ അല്‍ബെര്‍ട്ടോ കാബര്‍ അറിയിച്ചു.
മോചനദ്രവ്യത്തിനായാണ് ഇവരെ ബന്ദികളാക്കിയതെന്നാണ് കരുതുന്നത്. ഈ മേഖലയില്‍ 1990കള്‍ മുതല്‍ മുസ്ലീം തീവ്രവാദ സംഘങ്ങള്‍ പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്.
















