ന്യൂദല്‍ഹി: മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മൃദുസമീപനം കൈക്കൊള്ളാന്‍ തന്നില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പുറത്താക്കപ്പെട്ട പബഌക് പ്രോസിക്യൂട്ടറുടെ ആരോപണം കേന്ദ്രം നിഷേധിച്ചു. പ്രത്യേക പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ ആണ് ഈ ആരോപണം ഉന്നയിച്ചത്.
ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഞാന്‍ പരിശോധിച്ചു. ആരോപണത്തില്‍ ഒരു കഴമ്പുമില്ല. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി യാണ് രോഹ്തഗി ഇക്കാര്യം കോടതിയെ അറിയിച്ചത്.
കേസസില്‍ മറുസത്യവാങ്ങമൂലം നല്‍കാന്‍ ഒരാഴ്ച സമയം നല്‍കണമെന്നും രോഹ്തഗി കോടതിയോട് അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുതാല്പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
















