ന്യൂദല്‍ഹി: ആസ്ട്രേലിയയില്‍ പഠിക്കുന്ന ഹിന്ദു പെണ്‍കുട്ടിയെ മതംമാറ്റി അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമം.നീക്കമറിഞ്ഞ, കരസേനയിലെ മുന്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ പെണ്‍കുട്ടിയുടെ പിതാവ് വിവരം ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചു. ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത പെണ്‍കുട്ടി ആസ്ട്രേലിയയില്‍ പഠിക്കുകയായിരുന്നു.
ഉന്നതപഠനത്തിനിടെയാണ് പെണ്‍കുട്ടിയെ സ്വാധീനിച്ച് ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴിതരിച്ചത്. ഭീകരസംഘടനകള്‍ നിരന്തരമായ കഌസുകളിലൂടെയും ലഘുലേഖകളിലൂടെയും ഇവളുടെ മനസ് പൂര്‍ണ്ണമായും മാറ്റിയിരുന്നു. ഇരുപതു കഴിഞ്ഞ പെണ്‍കുട്ടി മതംമാറി സിറിയ്ക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു.
രണ്ടുമാസം മുന്‍പാണ് പിതാവിന് സംശയം തോന്നിയത്. തുടര്‍ന്ന് അവളുടെ ലാപ്പ്ടോപ്പ് പരിശോധിച്ചപ്പോള്‍ തന്റെ സംശയം ശരിയാണെന്ന് പിതാവിന് ബോധ്യമായി. ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നവരുമായി പെണ്‍കുട്ടി ബന്ധം പുലര്‍ത്തിയതായും കണ്ടെത്തി. ഇതോടെയാണ് പിതാവ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചത്.എന്‍ഐഎ പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തി മനസ് മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്.
ഓണ്‍ലൈനിലൂടെ ഭാരതത്തില്‍ നിന്നുള്ളവരെ,പ്രത്യേകിച്ച് ഇതര മതസ്ഥരെ ഐഎസില്‍ ചേര്‍ക്കാന്‍ തീവ്രശ്രമം നടക്കുകയാണ്.നീല്‍ പ്രകാശ് എന്നയാളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തിരുന്നു. ഇന്ന് ഇയാളാണ് ആസ്ട്രേലിയയില്‍ ഇരുന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഭാരതത്തില്‍ നിന്നുള്ള പത്തുയുവാക്കളെ യുഎഇ പുറത്താക്കിയിരുന്നു. ഇവരില്‍ രണ്ടു പേര് ഹിന്ദുയുവാക്കളാണ്.ഐഎസ് ബന്ധമുള്ളവരുമായി ബന്ധം പുലര്‍ത്തിയതിനാണ് ഇവരെ പുറത്താക്കിയത്.
ഐഎസുമായി ബന്ധപ്പെട്ട് ഭാ്രതത്തില് നടക്കുന്ന രഹസ്യപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
നാലു മലയാളി യുവാക്കളെ ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഇഎ പുറത്താക്കിയതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
















