ന്യൂദല്‍ഹി: ലോകത്തേറ്റവും ദൈര്‍ഘ്യമേറിയ നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വ്വീസ് ഇനി എയര്‍ ഇന്ത്യയ്‌ക്ക് സ്വന്തം.ഭാരതത്തിലെ ഐടി സിരാകേന്ദ്രമായ ബെംഗളൂരുവിനെ അമേരിക്കയിലെ ഐടി കേന്ദ്രമായ സാന്‍ഫ്രാന്‍സിസ്‌കോയുമായി ബന്ധപ്പെടുത്തുന്ന വിമാനമാണ് എയര്‍ ഇന്ത്യ തുടങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിലിക്കോണ്‍വാലി സന്ദര്‍ശനത്തിനിടെ അദ്ദേഹം ഈ വിമാനസര്‍വ്വീസ് പ്രഖ്യാപിക്കും. 14000 കിേലാമീറ്ററാണ് ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം.
ബോയിംഗ് 777 വിമാനമാകും ഉപയോഗിക്കുക.
യാത്രയ്‌ക്ക് 17 മുതല്‍ 18 മണിക്കൂര്‍ വരെ എടുക്കും. അമേരിക്കയിലെ ഡാലസില്‍ നിന്ന് ആസ്‌ട്രേലിയിലെ സിഡ്‌നിയിലേക്കുള്ള ആസ്‌ട്രേലിയന്‍ കമ്പനി ക്വാണ്ടാസിന്റെ വിമാനസര്‍വ്വീസാണ് നിലവില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വ്വീസ്. 13730 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്.
അടുത്ത വര്‍ഷം യുഎഇയുടെ എമിറേറ്റ്‌സ് ദുബായിയില്‍ നിന്ന് പനാമ സിറ്റിയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. എങ്കിലും ഇത് 13760 കിലോമീറ്റര്‍ ദൂരമേയുള്ളൂ.
















