ലക്നൗ: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് ലക്നൗവിലെ അമര്‍ ഷഹീദ് റോഡിനു നല്കാന് തീരുമാനം.
ലക്നൗവിലെ 23.5 കിലോമീറ്റര്‍ ദൂരം വരുന്ന റിംഗ് റോഡാണ് ഇനി മുതല്‍ കലാമിന്റെ പേരില്‍ അറിയപ്പെടുക. ഞായറാഴ്ച ചേര്‍ന്ന കോര്പ്പറേഷന് യോഗത്തിലാണ് തീരുമാനം.
കലാമിനോടുള്ള ആദരസൂചകമായി റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്നൗ മേയര്‍ ദിനേശ് ശര്‍മ്മ നേരത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമീപിച്ചിരുന്നു.
















