കോട്ടയം: ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ഭവന രഹിത പാര്‍പ്പിട പദ്ധതി ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളം മാറണമെങ്കില്‍ കേന്ദ്ര-സംസ്ഥാന പദ്ധതികളോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരം പദ്ധതികളുമായി മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. അറിയാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശം പോലെ പാര്‍പ്പിടവും ജനങ്ങളുടെ അവകാശവും അടിസ്ഥാന ആവശ്യമാണ്. ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിനു സമീപം നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ അവസാനത്തെ പ്രസിഡന്റ് ജോര്‍ജ് പുല്ലാട്ട്, കഴിഞ്ഞ ടേമുകളിലെ പ്രസിഡന്റുമാരായ ജെയിംസ് തോമസ് പ്ലാക്കിത്തോട്ടത്തില്‍, ബിജു കുമ്പിക്കല്‍ എന്നിവരെയും കഴിഞ്ഞ 50 വര്‍ഷം പഞ്ചായത്തിനെ നയിച്ച പ്രസിഡന്റുമാരെയും ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ സുജാതന്‍ മുഖ്യപ്രഭാഷണം നടത്തി. പദ്ധതിക്ക് 2.30കോടി രൂപ ലോണ്‍ അനുവദിച്ച സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ്. ജോസഫ് എഗ്രിമെന്റ് പേപ്പര്‍ കൈമാറി. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്‌മോന്‍ മുണ്ടക്കല്‍, സാലി ജോര്‍ജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. റ്റി.എസ്. ശശികുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലൗലി ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി. സുശീലന്‍ നായര്‍, സൂസന്‍ തോമസ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















