ബെംഗളൂരു: വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉപയോഗിക്കുകയാണെന്ന് കേന്ദ്ര നഗര വികസന മന്ത്രി എം. വെങ്കയ്യ നായിഡു പരിഹസിച്ചു. കഴിഞ്ഞ ദിവസം ബീഹാറില്‍ രാഹുല്‍ നടത്തിയ ‘സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍’ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു വെങ്കയ്യ.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അപക്വവും കുട്ടിത്തംനിറഞ്ഞതുമാണ്. ഇപ്പോള്‍ സ്യൂട്ടുകളെക്കുറിച്ച് സംസാരിക്കുന്ന രാഹുല്‍, മുത്തച്ഛന് ജവഹര്‍ലാല്‍ നെഹ്റുവും അച്ഛന് രാജീവ് ഗാന്ധിയും സ്യൂട്ടുകള്‍ ഉപയോഗിച്ചിരുന്നത് ഓര്‍ക്കുന്നില്ലേ? അവരെ പരിഹസിക്കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ. എന്താണ് സംസാരിക്കുന്നതെന്നു വ്യക്തമായി അദ്ദേഹത്തിന് ധാരണ വേണമെന്നും വെങ്കയ്യ പറഞ്ഞു.
















