Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിൽ 31 ലക്ഷം സർക്കാരിതര സംഘടനകൾ അടിച്ചുമാറ്റുന്നത് കോടാനുകോടികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 07:20 pm IST
in India

ന്യൂദൽഹി: ഭാരതത്തിലുള്ളത് 30.81 ലക്ഷം സർക്കാരിതര സംഘടനകളെന്ന് (എൻജിഒ) സിബിഐ കണ്ടെത്തി. ഇവയിൽ 27 ലക്ഷം സംഘടനകളും തങ്ങളുടെ കണക്കുകൾ സർക്കാരിന് നൽകാറില്ല. വരുമാനം, ചെലവ്, പണം ചെലവിടുന്ന വഴികൾ തുടങ്ങി യാതൊന്നും ഇവ വെളിപ്പെടുത്താറുമില്ല. അതായത, സാമൂഹ്യ പ്രവർത്തനം, ദാരിദ്യനിർമ്മാർജ്ജനം, വന്യജീവി സംരക്ഷണം, വിദ്യാഭ്യാസം, എയ്ഡ്‌സ് ബോധവൽക്കരണം, ബാല്യാവകാശ സംരക്ഷണം, അനാഥ സംരക്ഷണം തുടങ്ങി പലപല ലേബലുകളിൽ പ്രവർത്തിക്കുന്ന ഇവയിൽ പലതും അടിച്ചുമാറ്റുന്നത് കോടാനുകോടി രൂപയാണ്.

സന്നദ്ധ സംഘടനകളെപ്പറ്റിയുള്ള കണക്ക് സിബിഐ സുപ്രീംകോടതിയിലാണ് വെളിപ്പെടുത്തിയത്. മഹാരാഷ്‌ട്രയിൽ അണ്ണാ ഹസാരെയുടെ ഹിന്ദ് സ്വരാജ് ട്രസ്റ്റ് ഫണ്ട് ദുർവിനിയോഗം ചെയ്യുകയാണെന്നു കാട്ടി എംഎൽ ശർമ്മ എന്ന അഭിഭാഷകൻ മുൻപ് പൊതുതാല്പര്യഹർജി നൽകിയിരുന്നു. ഇതിൽ വാദം കേൾക്കവെയാണ് രാജ്യത്ത് എത്ര സർക്കാരിതര സംഘടനകൾ ഉണ്ടെന്നും അവ കൃത്യമായ വരവ് ചെലവ് കണക്കുകൾ നൽകുന്നുണ്ടോയെന്നും അന്വേഷിക്കാൻ കോടതി സിബിഐക്ക് നിർദ്ദേശം നൽകിയത്.

ഈ മാസം ഒന്നുവരെയുള്ള കണക്കാണ് സിബിഐ കോടതിയിൽ നൽകിയത്. 30,81,873 സംഘടനകൾ ഇപ്പോൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവയിൽ വെറും പത്തു ശതമാനം മാത്രമാണ് കൃത്യമായ കണക്ക് ഹാജരാക്കുന്നത്. അതായത് 27ലക്ഷത്തിലേറെ സംഘടനകളും വരവുചെലവു കണക്ക് നൽകുന്നില്ല. സിബിഐ റിപ്പോർട്ടിൽ പറയുന്നു. 2.9 ലക്ഷം സംഘടനകൾ വരവു ചെലവു കണക്ക് കൃത്യമായി നൽകാറുണ്ട്.

രാജ്യത്തൊട്ടാകെ 15.85 ലക്ഷം പോലീസുകാരാണ് ഉള്ളത്. അതിൻെറ ഇരട്ടി എൻജിഒകളാണ് ഭാരതത്തിലുള്ളത്. ഹസാരെയുടെ സംഘടനയ്‌ക്ക് നീർത്തട വികസനത്തിന് സർക്കാർ ഒരു ലക്ഷം രൂപ നൽകി. ഇതിൽ 90 ശതമാനവും ഓണറേറിയം, യാത്രാപ്പടി, അച്ചടി തുടങ്ങിയവയുടെ ചെലവിനാണ് ഉപയോഗിച്ചത്. സിബിഐ കോടതിയിൽ പറഞ്ഞു.

ഗ്രീൻ പീസ് ഫൗണ്ടേഷൻ അടക്കം കൃത്യമായ വരവു ചെലവു കണക്ക് സമർപ്പിക്കാത്ത അയ്യായിരത്തോളം സർക്കാരിതര സംഘടനകളുടെ ലൈസൻസ് മോദി സർക്കാർ റദ്ദാക്കിയിരുന്നു. ഇതിൻെറ പേരിൽ മാധ്യമങ്ങളും സർക്കാരിതര സംഘടനകളും സർക്കാരിനെതിരെ പ്രചാരണം അഴിച്ചുവിടുകയും ചെയ്തിരുന്നു. അതിനു പിന്നാലയൊണ് കോടതിയുത്തരവു പ്രകാരം സിബിഐ എൻജിഒകളുടെ കണക്ക് എടുത്തത്.

കേരളത്തിൽ 3,63,000 സർക്കാരിതര സംഘടനകളാണ് ഉള്ളത്. ദേശീയതലത്തിൽ മൂന്നാം സ്ഥാനം. യുപിയാണ് ഒന്നാമത്, 5,48,000 സംഘടനകൾ. 5,18,000 സംഘടനകളുള്ള മഹാരാഷ്‌ട്രയാണ് രണ്ടാമത്. ആന്ധ്രാ പ്രദേശ് (2,92,000), ബംഗാൾ (2,34,000), തമിഴ്‌നാട് (1,55,000) എന്നിവ യഥാക്രമം നാല്, അഞ്ച് ആറ് സ്ഥാനങ്ങളിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.