ചമ്പാരന്‍ (ബീഹാര്‍): കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തി പ്രകടിപ്പിക്കാന്‍ ബീഹാറില്‍ നടത്തിയ രാഹുല്‍ തെരഞ്ഞെടുപ്പുറാലി ലക്ഷ്യം കണ്ടില്ല. രാഹുല്‍ നിതീഷിന്റെ ഭരണ നേട്ടമൊന്നും പറഞ്ഞില്ല. മോദിപ്പേടി വ്യക്തമാക്കുന്ന വിമര്‍ശനങ്ങളായിരുന്നു ഒരുമണിക്കൂര്‍ പ്രസംഗം മുഴുവനും. മഹാസഖ്യം രൂപം കൊണ്ടിട്ടും മുതിര്‍ന്ന സഖ്യകക്ഷിനേതാക്കള്‍ റാലിയില്‍നിന്നു വിട്ടുനിന്നത് സഖ്യത്തിലെ അസഹ്യതകള്‍ വെളിപ്പെടുത്തി. എഴുന്നേറ്റു നടന്ന് മുടന്തു കാണിക്കുംപോലെയായി റാലിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.
മുഖ്യമന്ത്രി നീതീഷ് കുമാര്‍ റാലിയില്‍ പങ്കെടുത്തില്ല, രാഹുലിനെ എയര്‍പോര്‍ട്ടില്‍ കൂടിക്കണ്ട് പിരിഞ്ഞു. മറ്റൊരു സഖ്യകക്ഷി നേതാവ് ലാലു പ്രസാദ് യാദവ് ഇളയമകന് തേജസ്വി യാദവിനെ യോഗത്തിനയച്ച് രാഹുലിനെ പരോക്ഷമായി വിമര്‍ശിച്ചു. ജെഡിയുവിലെ കെ. സി. ത്യാഗി റാലിയില്‍ പേരിന് പങ്കെടുത്തുവെന്ന് വരുത്തി.
റാലിയ്ക്കു പങ്കെടുക്കാന്‍ വന്ന ഒരാളുടെ പക്കല്‍ എയര്‍ഗണ്‍ ഉണ്ടായിരുന്നത് ആദ്യം വലിയ സംഭവമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചു. എന്നാല്‍, സുരക്ഷ സംസ്ഥാന സര്ക്കരിന്റേതാണെന്ന് ഓര്‍മ്മിച്ചപ്പോള്‍ സംഭവം നിസ്സാരവല്‍ക്കരിച്ചു. യാദൃച്ഛികമായി സമ്മേളന സ്ഥലത്തെത്തിയതാണെന്ന് തോക്കിന്റെ ഉടമ പോലീസിനോടു പറഞ്ഞു.
മോദിയുടെ കോട്ടിന്റെ വിലയെക്കുറിച്ചും തൊഴില്‍ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശിച്ച രാഹുല്‍ അധികാരത്തിലേറ്റിയാല്‍ എല്ലാവര്ക്കും തൊഴില്‍ ലഭ്യമാക്കുമെന്നു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ കൃഷിഭൂമി മുഴുവന്‍ തട്ടിയെടുക്കും, മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്കു വേണ്ടിയുള്ളതല്ല, വിലക്കയറ്റം കുറയുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ അലറി വിളിച്ചു പ്രസ്താവിച്ചെങ്കിലും ശുഷ്കമായിരുന്ന സദസ്സില്‍, പാര്‍ട്ടി നിര്‍ബന്ധിച്ച് കൊണ്ടുവന്നിരുത്തിയവര് പോലും കാര്യമായി പ്രതികരിച്ചില്ല.
സമ്മേളനസ്ഥലത്തേക്കെത്തുന്നതിനിടെ രാഹുല്‍ റാലിയ്ക്കെത്തിയവരുമായി സമ്പര്‍ക്കത്തിനു ശ്രമിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു. ഗാന്ധിത്തൊപ്പി ധരിക്കാതെത്തിയ രാഹുലിന് ഒരു വാളണ്ടിയര്‍ തൊപ്പിനല്കി ഗാന്ധി സന്ദേശം ഓര്‍മ്മിപ്പിച്ചപ്പോള്‍ അണികളില്‍നിന്നു നേതാവ് പാഠം പഠിച്ചതിന്റെ സങ്കോചം രാഹുലിനുണ്ടായിരുന്നു.
















