ശ്രീനഗര്‍ ; ഉധംപൂര്‍ ഭീകരന്‍ മുഹമ്മദ് നവേദിന് പാക്കിസ്ഥാനിലെ മാതാപിതാക്കളെ കാണണമെന്ന് ആഗ്രഹം. മാതാപിതാക്കളുമായി സംസാരിക്കാന്‍ അനുമതി നല്‍കണമെന്ന് ഇയാള്‍ ജമ്മുവിലെ പ്രത്യേക കോടതിക്ക് മുന്‍പാകെ ആവശ്യപ്പെട്ടു.
ജഡ്ജ് സാഹിബ് അവരെക്കുറിച്ചുള്ള ഓര്‍മകള്‍ തുടര്‍ച്ചയായി എന്റെ മനസ്സില്‍ വരുന്നു. കഴിഞ്ഞ കുറെ കാലമായി ഞാനവരോട് സംസാരിച്ചിട്ട്. ഫോണിലൂടെ അവരോട് സംസാരിക്കാന്‍ താങ്കള്‍ എന്നെ സഹായിക്കണം. ഞാനവരുടെ നമ്പര്‍ മുന്‍പു തന്നെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് നല്‍കിയിട്ടുണ്ട് – നവേദ് പറഞ്ഞു.
എന്നാല്‍ ഇയാള്‍ നല്‍കിയ നമ്പര്‍ ഇപ്പോള്‍ നിലവിലില്ലെന്ന് എന്‍ഐഐ കോടതിയില്‍ പറഞ്ഞു . എന്നാല്‍ തന്റെ സുഹൃത്തുക്കളുടെ നമ്പര്‍ തരാമെന്നും അതില്‍ ബന്ധപ്പെട്ടു വീട്ടുകാരുമായി സംസാരിക്കണമെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു .തന്റെ കൈയ്യലുണ്ടായിരുന്ന ഏതാനും നമ്പറുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച നാവേദിനെയും കൂട്ടുകാരായ ഷൗക്കത്ത്, കുര്‍ഷീദ് എന്നിവരെയും പ്രത്യേക കോടതിക്കു മുന്‍പാകെ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയത് . അജ്മല്‍ കസബിനു ശേഷം ജീവനോടെ ഭാരതത്തിന്റെ പിടിയിലാകുന്ന ആദ്യ പാക്ക് ഭീകരനാണ് നവേദ്.
ഉധംപൂര്‍ ആക്രമണവുമായി ബന്ധപ്പെട്ട കുറച്ച് പേര്‍ ഇപ്പോഴും ഒളിവിലാണെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ആഗസ്റ്റ് അഞ്ചിനാണ് നവേദും കൂട്ടാളിയും ചേര്‍ന്ന് ഉധംപൂര്‍ ജില്ലയിലെ നാര്‍സു നല്ലയില്‍ ബിഎസ്എഫ് വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. രണ്ട് സൈനികര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ഗ്രാമവാസികളെ ബന്ധികളാക്കാന്‍ ശ്രമിച്ച നവേദിനെ അവര്‍ തന്ത്രപൂര്‍വം കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
















