കൊല്‍ക്കത്ത: ഭാരത ചരിത്രത്തിലെ ജ്വലിക്കുന്ന സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസ് 1964 വരെ ജീവിച്ചിരുന്നതായി രേഖകള്‍. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട, ഇതുവരെ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന,അപൂര്‍വ്വവും അമൂല്യവുമായ ഫയലുകളിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍.
12,000ഓളം പേജുകളിലായി 64 ഫയലുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇവ ഡിജിറ്റൈസ് ചെയ്ത് തിങ്കളാഴ്ച മുതല്‍ കൊല്‍ക്കത്ത പോലീസ് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് പലവിധത്തിലുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. 1945 ആഗസ്റ്റ് 18ന് തായ്വാനിലെ തായ്ഹോക്കുവിലുണ്ടായ വിമാന അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടെന്നാണ് വിശ്വാസം.
കൊല്‍ക്കത്തയില്‍ നിന്ന് സിഖുകാരുടെ വേഷത്തില്‍ ചൈന വഴി റഷ്യയിലേക്ക് പോയ നേതാജി 1948മുതല്‍ 1964 വരെ അവിടെ ജീവിച്ചിരുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് വ്യക്തമാക്കുന്ന രേഖകളും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലുണ്ട്. 1964 ഫെബ്രുവരിയില്‍, അദ്ദേഹം മരിച്ചെന്നു പറയുന്നതിനു ശേഷം 19 വര്‍ഷം കഴിഞ്ഞ്, അദ്ദേഹം ഭാരതത്തിലേക്ക് മടങ്ങിയിരിക്കാമെന്നും യുഎസ് രേഖകളില്‍ പറയുന്നു. അപ്പോള്‍ അദ്ദേഹത്തിന് 67 വയസായിരിക്കാം.
കൂടാതെ നേതാജി സഹോദരന് ശരത്ചന്ദ്രബോസുമായി നടത്തിയ കത്തിടപാടുകളും രേഖകളില്‍ ഉള്‍പ്പെടുന്നുണ്ട്. 1964ല്‍ അദ്ദേഹം ചൈനയിലേക്കും അതിനുശേഷം ഭാരതത്തിലേക്ക് തിരച്ചെത്തിയുമെന്നാണ് ഫയലുകളില്‍ പറയുന്നത്.
സ്വാതന്ത്ര്യാനന്തരം നേതാജിയുടെ കുടുംബാംഗങ്ങളെ നെഹ്റു സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചിരുന്നതായി പറയുന്ന കൊല്‍ക്കത്ത പോലീസിന്റെ രേഖകളും ഡീകഌസിഫൈ ചെയ്ത് പുറത്തു വിട്ട രേഖകളിലുണ്ട്.
നേതാജിയുമായി ബന്ധപ്പെട്ട് 70 വര്‍ഷമായി തുടരുന്ന വിവാദങ്ങളാണ് ഫയലുകള്‍ പുറത്തുവിട്ടതോടെ ഇല്ലാതാവുന്നതെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ അമിയനാഥ് അറിയിച്ചു.
















