ആലപ്പുഴ: അമൃതാനന്ദമയീമഠത്തിന്റെ യുവജന വിഭാഗമായ അമൃതയുവധര്‍മ്മ ധാരയുടെ ആഭിമുഖ്യത്തില്‍ നാല്പാമരം നാടിനു നല്‍വരം എന്ന പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തൊട്ടാകെ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാതല ഉദ്ഘാടനം ഇന്നുരാവിലെ 11ന് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരി ദേവാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.
















