കെയ്‌റോ: ഈജിപ്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ വകവരുത്തിയതായി ഐഎസ് ഭീകരർ അവകാശപ്പെട്ടു. നോർത്ത് സിനായിയിൽ മേജർ ജനറൽ ഖാലീദ് കമാൽ ഒത്മാനെ ഭീകരർ വെടിവെച്ചുകൊല്ലുകയായിരുന്നു.
എന്നാൽ സുരക്ഷാ പരിശോധനയ്‌ക്കിടെ അൽ ആറിഷ് സിറ്റിയിൽ ഖാലിദിന് വെടിയേൽക്കുകയായുരുന്നുവെന്നല്ലാതെ കൊലയാളികൾ ഐഎസ് ഭീകരരാണെന്നു സമ്മതിക്കാൻ ഈജിപ്ത് ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല.
ഐഎസിന്റെ് ഈജിപ്ത് ഘടകമാണ് കൊലപാതകത്തിന്റെ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇജിപ്ത് പോലീസ് പ്രദേശം വളഞ്ഞ് ആക്രമണക്കാർക്കെതിരേ തിരച്ചിൽ നടത്തിവരികയാണ്. ഹോസ്‌നി മുബാരക്കിനെ പുറത്താക്കിയ 2011-നു ശേഷം ഈ പ്രദേശത്ത് ഒട്ടേറെ ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇതുവരെ 600 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
















