ന്യൂദല്‍ഹി: രാജ്യത്തെ ഗോമാംസ കയറ്റുമതി നിര്‍ത്താന്‍ ആദ്യം വേണ്ടത് മാംസ കയറ്റുമതിയ്‌ക്കുള്ള സബ്‌സിഡി ഇല്ലാതാക്കുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കയച്ച കത്തിലാണ് ഈ ആവശ്യം. ഗോമാംസം കയറ്റുമതിക്കാര്‍ക്കു സബ്‌സിഡി കൊടുക്കാന്‍ അവര്‍ കൊടുക്കുന്ന നികുതിപ്പണം വിനിയോഗിക്കുന്നതില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വിഷമമുണ്ട്.
അവരെ വേദനിപ്പിക്കുന്ന നടപടിയാണിത്. ഇതവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുത്തു നിര്‍ദ്ദേശം നല്‍കണമെന്നു പറഞ്ഞ സ്വാമി ഗോമാംസ നിരോധനത്തിനുള്ള ആദ്യ ചുവടുവെയ്‌പ്പായിരിക്കും ഇതെന്നു ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ മഹാരാഷ്‌ട്രയും ചില സംസ്ഥാനങ്ങളും ഗോവധം നിരോധിച്ചു. ഇനിയിപ്പോള്‍ വേണ്ടത് 13 ഇനം സബ്‌സിഡികള്‍ കയറ്റുമതിക്കു നല്‍കുന്നുണ്ട്. കൃഷി-സംസ്‌കരിച്ച ഭക്ഷണം കയറ്റുമതി മന്ത്രാലയങ്ങളില്‍നിന്നാണ് ഈ സബ്‌സിഡി പോകുന്നത്. ഈ സബ്‌സിഡി ഗോവധം നിരോധിക്കപ്പെട്ടിട്ടില്ലാത്തിടത്ത് ഗോക്കളെ കൂടുതല്‍ കൊല്ലാന്‍ പ്രേരണയാകുന്നുണ്ട്. 1992-ല്‍ ആരംഭിച്ച ഈ കയറ്റുമതി ഇന്നിപ്പോള്‍ 15 ലക്ഷം മെട്രിക് ടണ്ണായി 30,000 കോടി രൂപയുടെ കച്ചവടമായി മാറിയിരിക്കുന്നുവെന്ന് സ്വാമി വിശദീകരിച്ചു.
















