തകഴി: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തകഴി പമ്പുഹൗസിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് പണപ്പിരിവ് നടത്തിയെന്നാരോപിച്ച് തകഴി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബിജെപി അംഗങ്ങള്‍ സമരം നടത്തി.
തകഴി പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാന്‍ തകഴി ഗവ. യുപി സ്‌കൂളിനു സമീപം 13ലക്ഷം രൂപ മുടക്കിയാണ് പമ്പുഹൗസ് പണി പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
എന്നാല്‍ ഉദ്ഘാടനം നടത്താതെ ബോര്‍ഡു സ്ഥാപിക്കുകയും ഉദ്ഘാടനത്തിനെന്ന പേരില്‍ സമീപ പ്രദേശങ്ങളില്‍ നിന്നും ആയിരം രൂപ മുതലുള്ള തുകകള്‍ പിരിച്ചതാണ് വിവാദമായത്. സംഭവം ബിജെപി നേതാക്കള്‍ അറിഞ്ഞതോടെ 13, 14 വാര്‍ഡുകളിലെ ബിജെപി അംഗങ്ങളായ ശ്രീകുമാരി, കൃഷ്ണമ്മ എന്നിവര്‍ പ്രസിഡന്റിനെതിരെ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധ സമരം സംഘടിപ്പിക്കുകയായിരുന്നു.
വരും ദിവസങ്ങളില്‍ പ്രസിഡന്റിനെതിരെ ബിജെപി തകഴി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്താനാണ് തീരുമാനം.
















