ന്യൂദല്‍ഹി: മാട്ടിറച്ചിക്കുള്ള വിലക്ക് നീക്കിയ മുംബയ് ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജൈനമതോല്സവമായ പര്യൂഷന്‍ കണക്കിലെടുത്ത് ബൃഹദ് മുംബയ് കോര്പ്പറേഷന് നാലു ദിവസം മാട്ടിറച്ചി വില്‍പ്പന തടഞ്ഞിരുന്നു.
ഈ വിലക്ക് ഹൈക്കോടതി നീക്കി. ഇതിനെതിരെ നല്കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കിയ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. വിലക്ക് അടിച്ചേല്‍പ്പിക്കാന്‍ ആവില്ല. ജസ്റ്റീസ് ടിഎസ് താക്കൂര്‍, ജസ്റ്റീസ് കുര്യന് ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
















