ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 65 വയസ്സ് തികയും. പ്രധാനമന്ത്രി ആയ ശേഷമുളള രണ്ടാമത്തെ ജന്മദിനമാണ് മോദി ഇന്ന് ആഘോഷിയ്‌ക്കുന്നത്.
കഴിഞ്ഞ വര്‍ഷം കാശ്മിര്‍ പ്രളയ ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായി ഒരുക്കിയ ജന്മദിന ആഘോഷങ്ങളില്‍ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. 65-ാം ജന്മദിനത്തില്‍ രാജ്യത്തെ ധീര സൈനികരുടെ ഓര്‍മ്മപുതുക്കാനാണ് അദ്ദേഹം ഇന്ന് പ്രധാനമായും സമയം മാറ്റി വച്ചിട്ടുളളത്.
1965 ല്‍ പാക്കിസ്ഥാനുമായി നടന്ന യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. ജന്‍പഥില്‍ ഒരുക്കിയിട്ടുള്ള ശൗരാജ്ഞലി പ്രദര്‍ശന വേദിയിലാണ് പ്രധാനമന്ത്രി ഇന്ന് എത്തുക. അതേസമയം, നരേന്ദ്ര മോദിയുടെ 65-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
സ്വദേശമായ ഗുജറാത്ത് മോദിയുടെ ജന്മദിനത്തെ സ്വച്ച് ഭാരത് ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. യുവമോര്‍ച്ച ദേശീയ തലത്തില്‍ നടപ്പാക്കുന്ന അഞ്ച് ക്ഷേമപദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ജന്മദിനത്തിന്റെ ഭാഗമായി ദേശത്തു നിന്നും വിദേശത്തു നിന്നും, ലോകനേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരുടെ ആയിരക്കണക്കിന് ആശംസ സന്ദേശങ്ങളാണ് ഇതിനകം പ്രധാനമന്ത്രിയ്‌ക്ക് ലഭിച്ചത്.
















