പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തില്‍ ഉപാധികളൊന്നുമില്ലാതെ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രം. ചെയര്‍മാനായി സീരിയല്‍ നടന് ഗജേന്ദ്ര ചൗഹാനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് മൂന്ന് മാസമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം നിരാഹാര സമരത്തിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം.
ഉപാധികളൊന്നുമില്ലാതെ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് സിനിമയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി കെ സഞ്ജീവ് മൂര്‍ത്തി വിദ്യാര്‍ത്ഥികളെ അറിയിച്ചു. കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവ് മാധവ് ഭണ്ഡാരി വിദ്യാര്‍ത്ഥികളുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു.
















