ചേര്‍ത്തല: അര്‍ത്തുങ്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമത്തിനിരയായ സംഭവത്തോടനുബന്ധിച്ച് നടത്തിയ സമാധാന ചര്‍ച്ചയില്‍ പ്രകോപനം ഉണ്ടാക്കില്ലെന്ന് സിപിഎം നേതാക്കള്‍ ഉറപ്പ് നല്‍കി. സംഘടനാ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള പ്രകോപനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയതോടെ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുവാന്‍ യോഗത്തില്‍ ധാരണയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സിപിഎം നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും, ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്പിവെളിയില്‍ സാനുവിന്റെ വീട് തകര്‍ക്കുകയും ചെയ്തിരുന്നു.
ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ അഡ്വ.പി. രാജേഷ്, താലൂക്ക് സേവാ പ്രമുഖ് പി. രാധാകൃഷ്ണന്‍, മണ്ഡല്‍ കാര്യവാഹ് ഗോപകുമാര്‍, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് യദുകൃഷ്ണന്‍, ബൗദ്ധിക് പ്രമുഖ് അശ്വിനി, സിപിഎം ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. നാസര്‍ എന്നിവര്‍ പങ്കെടുത്തു. നിലവിലെ കേസുകളില്‍ നിയമപരമായ നടപടികള്‍ തുടരുമെന്ന് ഡിവൈഎസ്പി പറഞ്ഞു. അതേ സമയം വീട് തകര്‍ത്ത കേസില്‍ അറസ്റ്റിലായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാറിനെ കോടതി 14 ദിവസത്തോക്ക് റിമാന്‍ഡ് ചെയ്തു.
സിപിഎം ആക്രമണത്തില്‍ തകര്‍ന്ന സാനുവിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും അയല്‍വാസികളുടെയും സഹായത്തോടെ നടത്തി.
















