ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയെ വിമാനത്താവളങ്ങളില്‍ ദേഹപരിശോധന ആവശ്യമില്ലത്തവരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഇനി മറ്റ് യാത്രക്കാരെ പോലെ വധേരയും വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധനയ്‌ക്ക് വിധേയനാകണം.
വധേരയ്‌ക്ക് സുരക്ഷ പരിശോധന ഒഴിവാക്കുന്ന തീരുമാനം റദ്ദ് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം ഇത് നടപ്പിലായിരുന്നില്ല.
തന്നെ വിവിഐപി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാത്തതിനെ പരിഹസിച്ച് റോബര്‍ട്ട് വധേര ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വളരെ പെട്ടെന്ന് തീരുമാനമുണ്ടായതെന്ന് കരുതപ്പെടുന്നു. റോബര്‍ട്ട് വധേരയ്‌ക്ക് വിവിഐപി പട്ടികയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയല്ല മറിച്ച് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു വേണ്ടതെന്ന് കേന്ദ്ര മന്ത്രി ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു.
















