ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം. ജമ്മുവിലെ പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്ക്കുനേരെയായിരുന്നു പാക്കിസ്ഥാന്റെ ഷെല്ലാക്രമണം. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്.‘
48 മണിക്കൂറിനിടയില്‍ ഇത് മൂന്നാം തവണയാണ് പാക് സൈനികര്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ആരോപിച്ചു. 82 എംഎം മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക്ക് റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് പാക്കിസ്ഥാന് ആക്രമണം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പാക്കിസ്ഥാന് ആക്രമണം നടത്തിയിരുന്നു.
















