ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മന് കി ബാത് നിര്‍ത്തിവയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. പരിപാടി നിര്‍ത്തി വക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കമ്മിഷന് വ്യക്തമാക്കി.
അതേസമയം മന് കി ബാത് പിരാപാടി തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കും. പരിപാടിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടുമെന്ന് കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി.
ബിഹാറില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ നയങ്ങളും പരിപാടികളും സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മന് കി ബാത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
















