Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംഘടനാ സ്വാതന്ത്യം നിഷേധിക്കുന്ന എസ്എഫ്‌ഐയുടെ നിലപാട് തിരുത്തിയില്ലെങ്കില്‍ അപകടം: അഡ്വ.പി.സുധീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 07:26 pm IST
in Kannur

കണ്ണൂര്‍ തോട്ടട പൊളിടെക്‌നിക്കിലും ഐടിഐയിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഫാസിസത്തിനെതിരെ ഇന്നലെ എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജനമാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഭരണഘടന അനുശാസിക്കുന്ന സംഘടനാ സ്വതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ എസ്എഫ്‌ഐ കനത്ത വില നല്‍കേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ നിലപാട് തിരുത്തുന്നതാണ് എസ്എഫ്‌ഐക്ക് നല്ലതെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ പറഞ്ഞു. കണ്ണൂര്‍ തോട്ടട പോളിടെക്‌നിക്കിലും ഐടിഐയിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഫാസിസത്തിനെതിരെ ഇന്നലെ പോളിടെക്‌നിക്കിലേക്ക് എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ സ്വാതന്ത്ര്യം ആവശ്യപ്പട്ട് മാര്‍ച്ച് നടത്തേണ്ടി വരുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന നാട്ടില്‍ ഭൂഷണമല്ല. സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. കേരളത്തിലെ കോളേജ് കാമ്പസുകളില്‍ അരാഷ്‌ട്രീയത വളര്‍ത്താനുളള ആസൂത്രിത നീക്കമാണ് ഏതാനും നാളുകളായി എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്‌ട്രീയം വേണ്ടെന്ന് പൊതുജനങ്ങളെക്കൊണ്ടും നീതിന്യായ വ്യവസ്ഥയെക്കൊണ്ടും പറയപ്പിക്കാനുളള നീക്കമാണ് നടത്തുന്നത്. കോളേജ് കാമ്പസുകളും ഹോസ്റ്റലുകളും മദ്യപാനത്തിന്റെയും മദിരാക്ഷിയുടേയും മയക്കുമരുന്നിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണ് എസ്എഫ്‌ഐക്കാര്‍. ഇത്തരം ദുഷ്‌ചെയ്തികളെ മറ്റ് സംഘടനകള്‍ ചോദ്യംചെയ്യുന്നതിനാലാണ് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്നത്. എസ്എഫ്‌ഐ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മുന്നോട്ടുപോയാല്‍ എബിവിപിക്കും ഇതേ തീരുമാനമെടുക്കേണ്ടി വരുമെന്നും അങ്ങനെ വന്നാല്‍ കേരളത്തിലെ എസ്എഫ്‌ഐയുടെ സംസ്ഥാന നേതാക്കളുള്‍പ്പെടെ പരീക്ഷയെഴുതാതിരിക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കാന്‍ എബിവിപിയെ നിര്‍ബന്ധിപ്പിക്കരുത്. അണികളെ പിടിച്ചു നിര്‍ത്താന്‍ എസ്എഫ്‌ഐ അക്രമം മറയാക്കുകയാണ്. മാരക വിഷമായി എസ്എഫ്‌ഐ മാറിയിരിക്കുകയാണ്. പത്തനംതിട്ടയില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരണപ്പെടാനിടയാക്കിയ സംഭവമുള്‍പ്പെടെ നിരവധി കൊലപാതകങ്ങളില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കുളള പങ്ക് മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈമനസ്യം കാണിക്കുകയാണ്. നാടിനപമാനമായിമാറിക്കൊണ്ടിരിക്കുകയാണ് ഇക്കൂട്ടര്‍. തോട്ടട പോളിയിലെ ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഏറ്റവും വലിയ കക്ഷിയായ എബിവിപി യൂനിയന്‍ ഭരണം പിടിച്ചിരിക്കുകയാണ്. ഇടത് ഈറ്റില്ലമെന്നു പറയപ്പെടുന്ന ഡല്‍ഹി ജെഎന്‍യുവില്‍ എസ്എഫ്‌ഐയുടെ പൊടിപോലും കാണാനില്ല. ഇങ്ങനെ രാജ്യത്താകമാനം എസ്എഫ്‌ഐയും ഇടത് ചിന്താഗതിക്കാരും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കണ്ണൂര്‍ ഐടിഐയെന്ന ഇട്ടാവട്ടത്തില്‍ എസ്എഫ്‌ഐക്കാര്‍ അഹങ്കാരവും ഗര്‍വ്വും പ്രകടിപ്പിച്ച് ഭീഷണിപ്പെടുത്തുന്നത്. ഇതനുവദിക്കാനാവില്ല.രാഷ്‌ട്ര സ്‌നേഹികളും സാമൂഹ്യവിരുദ്ധരും തമ്മിലുളള ഏറ്റുമുട്ടലാണിത്. ഭീഷണിയെ സര്‍വ്വശക്തിയുമെടുത്ത് നേരിടും. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ സമരത്തിന്റെ മുന്നില്‍ നിന്ന് പോരാടിയ ഝാന്‍സിറാണിയടക്കമുളള ധീരദേശാഭിമാനികളുടെ പിന്മുറക്കാറാണ് ദേശസ്‌നേഹികളായ എബിവിപി പ്രവര്‍ത്തകരെന്നും ഇവരുടെ വീര്യം നെഞ്ചിലേറ്റി പ്രവര്‍ത്തിക്കുന്ന എബിവിപി പ്രവര്‍ത്തകര്‍ സധൈര്യം എസ്എഫ്‌ഐയുടെ കാടത്തത്തെ, ഫാസിസത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലാലയങ്ങളില്‍ ഏകപക്ഷീയമായി എസ്എഫ്‌ഐ അക്രമം അഴിച്ചുവിടുകയാണെന്നും പെണ്‍കുട്ടികളെ വരെ അക്രമിച്ചുകൊണ്ട് കേരളത്തിലെ കലാലയങ്ങളെ കലാപഭൂമിയാക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പോളിയില്‍ വെച്ച് എബിവിപി പ്രവര്‍ത്തകന്‍ രാഗിലിനെ അക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഐടിഐ, പോളി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ പ്രേംസായി സ്വാഗതവും അനൂപ് മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.