ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര സേനാനി വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന ബഹുമതി നല്‍കണമെന്ന ആവശ്യവുമായി ശിവസേന. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവസേന എം.പി സഞ്ജയ് റൗട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സവാര്‍ക്കര്‍ ഹിന്ദു രാഷ്ട്രത്തിന്റെ ദൃഢതയുള്ള നേതാവായിരുന്നുവെന്നും ഈ സ്വാതന്ത്ര്യ സമരസേനാനിയെ മുന്‍ സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.
ബ്രിട്ടീഷ് ഭരണകൂടം ജീവപര്യന്തം തടവിന് ശിക്ഷിച്ച സവര്‍ക്കറെ ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും സ്വരാജ്യസ്നേഹിയായി തന്നെ അദ്ദേഹം ഉറച്ചുനിന്നു. ഹിന്ദു രാഷ്ട്രവാദിയായതിനാല് സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ മാനിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തിന് ഭാരത് രത്ന നല്‍കുമെന്ന് താന്‍ വിശ്വസിക്കുന്നു. രാജ്യം ഒന്നടങ്കം അത് ആഗ്രഹിക്കുന്നുണ്ടെന്നും റൗട്ട് കത്തില്‍ വ്യക്തമാക്കുന്നു.
















