കൊച്ചി: മുളവ്കാട് ടവര്‍ ലൈന് ഭാഗത്ത് നിന്നും ചാരായം വാറ്റിയ മൂന്നുപേര്‍ പോലീസ് പിടിയിലായി. ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിസിപി ഹരിശങ്കര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ കെ.എം. സജീവ്, എസ്‌ഐ നിത്യാനന്ദ പൈ, മുളവുകാട് എസ്‌ഐ വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ജയരാജ്, വിശാല്‍, ഉണ്ണികൃഷ്ണന്‍, ലാലന്‍, ഷിജു ജോര്‍ജ്, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
മുളവുകാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുളവുകാട് വടക്ക് ടവര്‍ ലൈനിനു പടിഞ്ഞാറ് വശം ജനവാസ കേന്ദ്രത്തിനുള്ളില്‍ തങ്കപ്പന്‍ എന്നയാളുടെ പണിതീരാത്ത വീടിനുള്ളല്‍ ചാരായം വാറ്റുകയായിരുന്ന നിതിന്‍ കുമാര്‍, ഷാബു, മാത്തന്‍തറ, അനൂപ് ഇവരില്‍ നിന്നും, വാറ്റുപകരണങ്ങളും 100 ലിറ്ററോളം വാഷും 5 ലിറ്ററോളം വാറ്റിയ ചാരായവും പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ പ്രതികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുളവുകാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
















