ചെന്നൈ: മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴര്‍ ഹിന്ദിയും സംസ്‌കൃതവും പഠിക്കണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്‌കൃതം പഠിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ നാണക്കേട് തോന്നാറുണ്ട്. പുതിയ തലമുറ ഒരിക്കലും സംസ്‌കൃതം പഠിക്കാതിരിയ്‌ക്കരുത്, അദ്ദേഹം പറഞ്ഞു.
ആന്ധ്രക്കാര്‍ക്കും കേരളീയര്‍ക്കും ഹിന്ദി പഠിക്കാമെങ്കില്‍ എന്തുകൊണ്ട് തമിഴര്‍ക്കും ഹിന്ദി പഠിച്ചുകൂടായെന്നും അദ്ദേഹം ചോദിച്ചു. സംസ്‌കൃതവും ഹിന്ദിയും എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയും ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ നിരവധി പാര്‍ട്ടികള്‍ നേരത്തെ ശക്തമായി ഹിന്ദിക്കെതിരെ രംഗത്ത് എത്തിയിരുന്നു.
















