ഈരാറ്റുപേട്ട: കോഴിക്കോട്ട് കള്ളനോട്ട് കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കംപ്യൂട്ടറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച തീക്കോയിയ്‌ക്ക് സമീപം റോഡരുകില്‍ ഉപേക്ഷിച്ച നിലയിലാണ് കംപ്യൂട്ടര്‍ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം പിടിയിലായ ഗോള്‍ഡ് ജോസഫിന്റെ വീട്ടില്‍ നിന്നും ഇവ നഷ്ടമായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെ നിന്നും നോട്ടടിക്കാനുപയോഗിച്ച പേപ്പറുകളും ത്രഡും മറ്റും കഴിഞ്ഞ ദിവസം തന്നെ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കംപ്യൂട്ടറുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
















