ന്യൂദല്‍ഹി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒ എല്ലാത്തരത്തിലുള്ള കേള്‍വിക്കുറവിനും പരിഹാരമായിട്ടുളള അത്യാധുനിക ശ്രവണസഹായി നിര്‍മ്മിച്ചു. വിപണിയില്‍ ലഭ്യമായ ഇറക്കുമതി ചെയ്യുന്ന ബയോണിക് ഇയറിന്റെ എട്ടിലൊന്ന് തുക മാത്രമെ ഡിആര്‍ഡിഒയുടെ പുതിയ ഉപകരണത്തിന് വേണ്ടി വരികയുള്ളു. ഇറക്കുമതി ചെയ്യുന്ന ശ്രവണശേഷി ഉപകരണത്തിന് ഏഴ്മുതല്‍ പത്ത് ലക്ഷം രൂപവരെയാണ് വില. എന്നാല്‍ ഈ ഉപകരണത്തിന് ഒരു ലക്ഷം രൂപമാത്രമെ ആവുകയുള്ളു.
ഇത്തരത്തിലുള്ള ഒരു ഉപകരണത്തിനായുള്ള നടപടികള്‍ 2012ല്‍ ആരംഭിച്ചിരുന്നു. ട്രയലിനായി ഈ ഉപകരണം രാജ്യത്തെ അഞ്ച് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അതിന് ശേഷം മാത്രമായിരിക്കും വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം. ഡിആര്ഡിഒക്കൊപ്പം ഉപകരണത്തിന്റെ പരിക്ഷണത്തിനായി നിരവധി ശാസ്ത്രജ്ഞന്മാരും ആന്ധ്രയിലെ അഡ്വാന്‍സ്ഡ് ന്യൂമറിക്കല്‍ അനലൈസ് ഗ്രൂപ്പ്, ആന്ധ്രാ സര്‍വ്വകലാശാല, എന്‍എസ്ടിഎല്‍ വിശാഖപട്ടണം എന്നിവയുമുണ്ടായിരുന്നു.
















