കട്ടപ്പന : ബിജെപി അധികാരത്തില്‍ വന്നാല്‍ ഇടുക്കിയിലെ കര്‍ഷകരെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുമെന്ന ഇടത്-വലത് മുന്നണികളുടെ പ്രചരണം അടിസ്ഥാനമില്ലാത്തതാണെന്ന് കാലം തെളിയിച്ചുകഴിഞ്ഞതായും കര്‍ഷകര്‍ ഏറെ ഭയപ്പാടോടെ കണ്ടിരുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയം 15 മാസമായി നീട്ടിവയ്ക്കുവാനും കര്‍ഷകരുടെ കൂടി അഭിപ്രായം തേടി മാത്രമേ നടപ്പാക്കാവൂ എന്ന കേന്ദ്ര നയം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി എന്നും ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന് അറിയിച്ചു. ബിജെപി, കര്‍ഷകമോര്‍ച്ച ജില്ലാ നേതൃത്വങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ നിവേദനങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും ഫലമാണ് കര്‍ഷകര്‍ക്ക് ദോഷകരമാകുന്ന യുപിഎ ഭരണകാലത്തെ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി കര്‍ഷകരുടേയും കര്‍ഷക സംഘടനകളുടേയും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറായത്. പുതിയ കരട് വിജ്ഞാപനത്തില്‍ ഇഎസ്എ പരിധിയില്‍പ്പെട്ട സ്ഥലത്തെ വീടുകളും ഭൂമിയും വില്‍ക്കുവാനും കൃഷി ചെയ്യുവാനും തടസമില്ലെന്ന ഭേദഗതി ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു. മോദി സര്‍ക്കാരിന്റെ വികസന-കാര്‍ഷിക നയങ്ങളുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന പദ്ധതികളില്‍ ഇടുക്കിക്ക് ലഭിച്ച പദ്ധതികളും കോടിക്കണക്കിന് രൂപയും തന്റെ മാത്രം കഴിവാണ് എന്നുപറയുന്ന എം.പി കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇടതുപക്ഷം ഇടുക്കിയില്‍ കഴിഞ്ഞ ദിവസം നടത്തിയ സമരങ്ങളെക്കുറിച്ച് ്ഭിപ്രായം പറയണമെന്നും എംപി ഇടതുപാളയം വിട്ട് ഇടുക്കിയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും പി.എ വേലുക്കുട്ടന് ആവശ്യപ്പെട്ടു.
കര്‍ഷക ക്ഷേമത്തിനായുള്ള മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ ബിജെപി ജില്ലാ നേതൃത്വം നന്ദി അറിയിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മധുരപലഹാരം വിതരണം ചെയ്യുവാനും, കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാനും, ജനസമ്പര്‍ക്കങ്ങള്‍, വിശദീകരണ യോഗങ്ങള്‍ എന്നിവ നടത്തുവാനും തീരുമാനിച്ചു. 20ന് ജില്ലാതല പ്രവര്‍ത്തതക യോഗം തൊടുപുഴയില്‍ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: