മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന വാത്തുരുത്തിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന വാത്തുരുത്തി ലാന്റ് ഓണേഴ്‌സ് അസോസിയേഷന്‍ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദാരുണമായ രണ്ട് കൊലപാതകങ്ങളാണ് ഇവിടെ നടന്നത്. ഇന്ന് പുറമേനിന്നുമെത്തിയ പരാണന്നാണ് വ്യക്തമായത്. അപരിചിതര്‍ ഇവിടെയെത്തുന്നതും വഴക്കടിക്കുന്നതും സ്ഥക്കുന്നു. മയക്ക് മരുന്ന് ലഹരി മാഫിയ സംഘങ്ങളും ഈ മേഖലയില്‍ സജീവമാണ്.
12000ത്തിലേറെ അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന.വാത്തുരുത്തിയില്‍ നിന്ന് കിലോമീറ്റരുകള്‍ ദൂരെയാണ് ഹാര്‍ബര്‍ പോലീസ് സ്‌റ്റേഷന്‍. നാവിക സേനാ കേന്ദ്രവും തുറമുഖവും ഇന്ധന ടാങ്കുകളുംസ്ഥിതി ചെയ്യുന്ന വാത്തുരുത്തിയില്‍ ജനകീയമായ സൈ്വര്യജീവിതത്തിന് നിരീക്ഷണ സംവിധാനങ്ങള്‍ അനിവാര്യമാണ്. രാത്രകാലങ്ങളില്‍ അപരിചിതര്‍ വാഹനങളിലെത്തുന്നത് ഏറെ ആശങ്കയുണര്‍ത്തുന്നതായി ജനങ്ങളും പറയുന്നു.
ജനങ്ങളുടെ രക്ഷയ്‌ക്കൊപ്പം നാടിന്റെ സുരക്ഷയും മുന്‍നിര്‍ത്തി നിരീക്ഷണ ക്ഷാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.വി. മനോഹരന്‍ ആവശ്യപ്പെട്ടു.
















