പാലാ: സ്വന്തമായി കിടപ്പാടമില്ലാതിരുന്ന കൃഷ്ണപ്രസാദിന്റെ സത്യസന്ധതയ്‌ക്ക് അംഗീകാരമായി എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ വീട് നിര്‍മ്മിച്ച് നല്‍കി. തിടനാട് വടക്ക് കരയോഗം സെക്രട്ടറി ഏറത്ത് വിനയകുമാര്‍ വീട് നിര്‍മ്മിക്കാന്‍ അഞ്ചുസെന്റ് സ്ഥലവും സൗജന്യമായി നല്‍കി.
നെച്ചിപ്പുഴൂര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ വഴിയില്‍ കിടന്നുകിട്ടിയ ഒരു ലക്ഷം രൂപാ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ സ്‌നേഹോപകാരമായാണ് എന്‍എസ്എസ് ശതാബ്ദി വര്‍ഷത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി താലൂക്കിലെ എല്ലാ കരയോഗങ്ങളുടേയും സഹകരണത്തോടെ കൃഷ്ണകുമാറിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. നിര്‍മ്മാണ സാമഗ്രികള്‍ സൗജന്യമായി നല്‍കി വിവിധ സ്ഥാപനങ്ങളും കര്‍മത്തില്‍ പങ്കാളിയായി. വീടിന്റെ താക്കോല്‍ദാനം യൂണിയന്‍ പ്രസിഡന്റ് സി.പി.ചന്ദ്രന്‍നായര്‍ നിര്‍വ്വഹിച്ചു.
















