Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കുഞ്ഞിരാമേട്ടന്‍ രാഷ്‌ട്രീയം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 10:04 pm IST
inVicharam

”കുഞ്ഞിരാമേട്ടാ, ന്റെ മോന്‍ കുരുത്തംകെട്ടുപോയി. ഇഞ്ഞി ഞാനെന്താ ചെയ്യാ?”

”അന്റെ മോന്‍ കുരുത്തംകെട്ടൂന്ന്ച്ചാല് ഇഞ്ഞി നീയ്യ് ഒന്നും ആലോചിക്കണ്ട; ഓനോട് ഡിവൈഎഫ്‌ഐയ്യില് പോയി ചേരാന്‍ പറ. ഒന്നൂല്ലേലും ഓനെന്തെങ്കിലും കച്ചറ കാട്ടി തട്ടിപ്പോയാല് അനക്ക് പാര്‍ട്ടിക്കാര് കാശുപിരിച്ച് കൊണ്ടന്നുതരും. പത്തോ പതിനഞ്ചോ ലക്ഷം കിട്ട്യാല് അണ്ക്ക് പുളിക്ക്വോ? അതോണ്ട് കച്ചറക്കാരായ ചെക്കന്‍മാരെയൊക്കെ ഡിവൈഎഫ്‌ഐയില്‍ ചേര്‍ക്കാം. ജീവിച്ചിരിക്കുമ്പൊ കുടുമ്മക്കാര്‍ക്ക് അവരെക്കൊണ്ട് ഒരു ഗുണോല്ല്യ. എന്നാല് തട്ടിപ്പോയാല് അവരെ പാര്‍ട്ടി രക്തസാക്ഷ്യാക്കും. കുടുമ്മത്തിന് കുറേ കാശും കിട്ടും.”

‘കുഞ്ഞിരാമേട്ടാ, ഞങ്ങളെ പാര്‍ട്ടിക്കാര് പച്ചക്കറികൃഷി തൊടങ്ങീരിക്ക്ണു”

”അതും അതിലപ്പുറോം ഇങ്ങളെ പാര്‍ട്ടി ചെയ്യും. നരേന്ദ്ര മോദി ചൂലെടുത്തു തൂത്തുവാരുന്നതു കണ്ടപ്പോള്‍ പിണറായി കൊട്ടയെടുത്തു തലയില്‍ വച്ചില്ലേ. ഇതാണ് പുതിയ വാനരവിപ്ലവ രാഷ്‌ട്രീയം! എന്നാല് മനുഷ്യരെ പച്ചക്ക് കൊന്നുനിന്നണോര് പച്ചക്കറി കൃഷിയുമായി വരുന്നതുകാണുമ്പോള്‍ ചിരി വരണ്ണ്ട്.”

”കുഞ്ഞിരാമേട്ട! ഞങ്ങടെ പിണറായി സഖാവ് പറയണത് കേട്ടോ; ഐഎസ്സും ആര്‍എസ്എസും ഒരുപോലെയാണെന്ന്. സത്യം പറയാലോ. ടീവീല് സഖാവ് ഇതു പറേണ് കേട്ടപ്പോ ഇന്റെ കണ്ണ് നെറഞ്ഞുപോയി.”

”അത് കലക്കി. കാരണം ഗാന്ധിന്റീ ംബുദ്ധന്റീം അഹിംസാമന്ത്രം ഉരുവിട്ടുകൊണ്ടാണല്ലോ ഇങ്ങളെ പാര്‍ട്ടിക്കാര് ടി.പി. ചന്ദ്രശേഖരനീം കതിരൂര്‍ മനോജിനീം ഒക്കെ വെട്ടിക്കൊന്നത്.”

”ഞങ്ങളെ പാര്‍ട്ടി വധശിക്ഷക്ക് എതിരാണ് കുഞ്ഞിരാമേട്ടാ”

”അത് ഞാനും കേട്ടു. കോടതി വിചാരണയിലൂടെ കൊടുംകുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിെന കാരാട്ട് സഖാവും സിപിഎമ്മും എതിര്‍ക്കുന്നു. എന്നാല് ഒരു വിചാരണയും നടത്താതെ എതിര്‍രാഷ്‌ട്രീയക്കാരെ തെരുവിലിട്ട് സിപിഎമ്മുകാര്‍ക്ക് വെട്ടിക്കൊല്ലാം. അതിലൊരു മനഃസാക്ഷിക്കുത്തും പാര്‍ട്ടിക്കില്ല. ഇതെന്ത് വൈരുദ്ധ്യാത്മക ഭൗതികവാദമാണ് സഖാവെ? വധശിക്ഷയുടെ കാര്യത്തില് ഇത്ര ദെണ്ണമുണ്ടെങ്കില് പാര്‍ട്ടിക്ക് അതങ്ങ് നിര്‍ത്തിക്കൂടെ?”

”കുഞ്ഞിരാമേട്ടാ, വിഎസിപ്പൊ പത്തി താഴ്‌ത്തി പാര്‍ട്ടിയോടൊപ്പം കൂട്ടീട്ട്ണ്ട്. ഇപ്പോ ചക്കേം മുളഞ്ഞിലും പോല്യാണ് വിഎസും പിണറായിയും.”

”അതങ്ങനെയാവാനേ തരമുള്ളൂ. പാണ്ടന്‍ നായുടെ പല്ലിന്‍ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. അരുവിക്കരയിലും കണ്ടതാണല്ലോ? അത് മാത്രമല്ല. കൂടെ നില്‍ക്കണോര്‌ടെയൊക്കെ കാല് വാര്ണ പരിപാട്യാ മൂപ്പരുടേത്. ആര്‍ക്കെങ്കിലും വിഎസിന്റെ കൂടെ വിശ്വസിച്ചു നില്‍ക്കാന്‍ പറ്റ്വോ? കൂടെ കുറെ കാലം കൊണ്ടുനടന്ന് പാതാളത്തിലേക്ക് അവരെ ചവുട്ടിത്താഴ്‌ത്തലല്ലെ ഈ വെട്ടിനിരത്തല്‍ സഖാവിന്റെ സ്ഥിരം പരിപാടി.സഖാവെ,വിഎസിനിപ്പോള്‍ ഒരൊറ്റ അര്‍ത്ഥമേയുള്ളൂ; അത് ‘വിധേയന്‍’ എന്നാണ്.”

”കുഞ്ഞിരാമേട്ടാ, ഞങ്ങളെ പാര്‍ട്ടി ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.”

”അതും ശര്യാ. ഇനി നിങ്ങള് ഗണേശോത്‌സവോം. ഗുരു പൂജീം ഒക്കെ സംഘടിപ്പിക്കും. കാരണം കാലിന്റെ ചോട്ടിലെ മണ്ണ് മുഴുവന്‍ സംഘപരിവാറുകാര് കൊണ്ടുപോകുകയല്ലെ. കാറല്‍ മാര്‍ക്‌സിനെ കാട്ട്യോണ്ട് വോട്ട് കിട്ടില്ലെന്ന് നിങ്ങള്‍ക്കു ബോധ്യമായിട്ടുണ്ട്. അതോണ്ട് കൃഷ്ണന്‍ തന്നെ ശരണം. പക്ഷേല്, കൃഷ്ണനീം നിങ്ങള് ചതിക്കും. കംസന്റെ ദുഷ്ടലാക്കല്ലെ നിങ്ങടെ മനസില്. എന്തായാലും ഇനി നിങ്ങള് എകെജി സെന്ററിലും ദല്‍ഹീലെ പോളിറ്റ്ബ്യൂറോ ഓഫീസിലും മാര്‍ക്‌സിന്റീം ലെനിന്റീം ചിത്രം വെക്കുന്നതിലും ഭേദം കൃഷ്ണശന്റ പടംവെക്കുന്നതാണ്. എന്നിട്ട് ഇങ്ക്വിലാബ് വിളി നിര്‍ത്തി, വിളക്കുതെളിയിച്ച് ‘കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ’ എന്നു തുടങ്ങണ ജ്ഞാനപ്പാന ആലപിക്കണം. അതാ അതിന്റെയൊരു ചേല്.

മാര്‍ക്‌സ് മോളിലിരുന്ന് നെലോളിക്കണ്ണ്ടാവും ഇതൊക്കെ കണ്ട്.

അല്ലെങ്കിലും മാര്‍ക്‌സിസമൊക്കെ പാര്‍ട്ടി മറന്നിരിക്കുന്നു.

ഇപ്പോള്‍ കാരാട്ടിസവും യെച്ചൂരിസവുമാണ്.

എന്നാലും ഇങ്ങള് പാര്‍ട്ടിക്കാര് കൊരങ്ങന്മാരുടെ കണക്കിനായിരിക്കണ്. സംഘപരിവാറ്കാര് എന്തൊക്ക്യാ കാട്ട്ണ്ന്ന് നോക്കിയിരിക്ക്യല്ലെ നിങ്ങള്. അതേപടി അങ്ങട്ട് അനുകരിക്കാന്‍. ഇതിലും ഭേദം പാര്‍ട്ടിയങ്ങ്ട്ട് പിരിച്ചുവിട്ടിട്ട് ഇങ്ങള്ക്ക് ആറസ്സൈസ്സില്‍ ചേര്‍ന്നൂടെ?

അല്ലാതെ ഇങ്ങനെ നാണംകെട്ട് സംഘപരിവാറിന്റെ ഡ്യൂപ്പായി നാടകം കളിക്കണോ?

പണ്ട് ‘ആറടി മുളവടി കുറുവടിയേന്തി, അന്തിക്കമ്പലമുറ്റത്ത്’ എന്നു പാടി ആറെസ്സെസ്സിനെ കളിയാക്കിയിരുന്നല്ലൊ. ഇപ്പോള്‍ അതേ മുളവടിയും കുറുവടിയും വാങ്ങിക്കൂട്ടി ആയോധനകല പഠിക്കലല്ലേ ഇങ്ങടെ പരിപാടി.

എന്താ സഖാവെ, നിങ്ങടെ നേതാക്കന്മാര്‍ക്ക് പറ്റിയത്?

പാലക്കാട് പ്ലീനം നടത്തിയപ്പോള്‍ നിങ്ങള്പറഞ്ഞു ഗൃഹപ്രവേശനചടങ്ങുകളില്‍നിന്ന് ഗണപതിഹോമം ഒഴിവാക്കണമെന്ന്. എന്നാലിപ്പോള്‍ ജന്മാഷ്ടമി തന്നെ ആഘോഷിച്ചുകൊണ്ടാണ് നിങ്ങള് പ്ലീനത്തെ അവഹേളിച്ചിരിക്കുന്നത്!”

”കുഞ്ഞിരാമേട്ടാ! നിങ്ങളെ പാര്‍ട്ടിയും ഇപ്പോള്‍ ഇങ്ങളെപ്പോലെ വികസനത്തിനാണ് മുന്‍ഗണന നല്‍കണത്.”

”ഇങ്ങളെകൊണ്ടതിനു സാധിക്ക്വോ സഖാവെ! പത്തു പതിനഞ്ചാളുകള്‍ ഒരുമിച്ച് ഒരു മൂത്രപ്പുരയില്‍ കയറുന്നതു കണ്ടാല്‍ അവിടെ കൊടി കുത്തി ‘അഖിലേന്ത്യാ മൂത്രവിസര്‍ജ്ജന തൊഴിലാളി യൂണിയനു’ണ്ടാക്കുന്ന സ്വഭാവമല്ലെ നിങ്ങള്‍ക്ക്?”

”കുഞ്ഞിരാമേട്ടാ, ഞങ്ങളെ വിഎസ് വെള്ളാപ്പള്ളിയേയും എസ്എന്‍ഡിപിയെയും ഗുരുചരിതം പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.”

”എന്നാല്‍ അതാദ്യം പഠിക്കേണ്ടത് നിങ്ങളെ നേതാക്കന്മാരാണ് സഖാവെ. ജാതി നോക്കി പെണ്ണ് കെട്ടുകയും കുട്ടികളെയൊക്കെ ജാതിക്കാര്‍ക്കുതന്നെ കെട്ടിച്ചു കൊടുക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് ഗുരുദേവനെക്കുറിച്ചു പറയാന്‍ എന്താണവകാശം?

പുരപ്പുറത്തുകയറി മതേതരത്വം പ്രസംഗിക്കുകയും മതവും ജാതിയും പിന്നെ ജാതകവും നോക്കി കുടുമ്മക്കാരെക്കൊണ്ട് കല്യാണം കഴിപ്പിക്കുകയും ചെയ്യുന്നത് എന്ത് മതേതരത്വമാണ്? എന്ത് ജാതിവിരുദ്ധതയാണ്?

ചുരുങ്ങിയപക്ഷം നിങ്ങള്‍ നേതാക്കള്‍ക്കിടയില്ലെങ്കിലും ജാതിയും മതവും നോക്കാതെ വിവാഹബന്ധത്തിലേര്‍പ്പെട്ടുകൂടെ? അതുപോലും ചെയ്യാതെ വെള്ളാപ്പള്ളിയുടെ മെക്കട്ട് കേറുന്നതെന്തിന്?”

”ഞങ്ങളുടെ ദേശീയ പണിമുടക്ക് വന്‍വിജയമായി കുഞ്ഞിരാമേട്ടാ”

”അതു പിന്നെ നിങ്ങള്‍ക്കങ്ങനെയേ തോന്നൂ. കേരളത്തിലാണ് ഇന്ത്യയെന്നാണ് നിങ്ങള് വിശ്വസിക്കണത്. ഒരുമാതിരി പൊട്ടക്കിണറില്‍ കഴിഞ്ഞിരുന്ന തവളയെപ്പോലെ”

”അതുപോട്ടെ, കുഞ്ഞിരാമേട്ടന്‍ ‘ധിം തരികിട തോം’ കാണാറുണ്ടോ?”

”ഉവ്വുവ്വ്. പക്ഷേല് അതില് തോം ഉണ്ടാവാറില്ല. തോം എന്നാല്‍ അത് വീരന്‍ ചേട്ടനാണ്. ചേട്ടനെ തൊട്ടാല്‍ പുളിക്കനും പുളിക്കും. അതുകൊണ്ട് ‘ധിം തരികിട’ പരിപാടിയാണ് അത്.”

”അപ്പോള്‍ കവര്‍സ്‌റ്റോറിയോ?”

”അത് കവര്‍സ്‌റ്റോറിയല്ല. ചവര്‍സ്‌റ്റോറിയാണ്. മാഡത്തിന് തന്റെ രാഷ്‌ട്രീയം ഒളിപ്പിച്ച് ചെപ്പടിവിദ്യ കാണിക്കാനുള്ള പരിപാടി.”

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.