വണ്ടന്മേട് പഞ്ചായത്തില്‍ സഞ്ചരിക്കാന്‍ നല്ല റോഡില്ലാതിരുന്ന പ്രദേശത്ത് റോഡുകള്‍ നവീകരിച്ചു എന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തുന്നത്…ഒന്നാം വാര്‍ഡായ മാലിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി മാരി അറുമുഖം ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ 80 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാര്‍ഡ് സഭകളില്‍ ചര്‍ച്ച ചെയ്ത് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഓരോ റോഡും നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. വറവുകാട് ഭാഗത്തെ റോഡ് നവീകരണമായിരുന്നു ആദ്യ പദ്ധതി. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് നവീകരിച്ചത്. വറവുകാട് മേഖലയിലെ 15 എസ്.സി കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കാനായതാണ് മറ്റൊരു നേട്ടം. രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്തില്‍ നിന്നും അനുവദിച്ചത്. ശാന്തിനഗര്‍ കോളനി റോഡ് നവീകരിക്കുന്നതിനായി ഒരു ലക്ഷം നല്കി. ഈ തുക ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. സ്വാമി കോളനിയില്‍ അങ്കണവാടി സ്ഥാപിച്ചു. ഏഴ് ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഇവിടെ കുടിവെള്ളം എത്തിക്കുന്നതിന് മോട്ടോര്‍ വാങ്ങുന്നതിന് ഒരു ലക്ഷം, റോഡ് നവീകരിക്കു ന്നതിന് രണ്ട് ലക്ഷം എന്നിവ അനുവദിപ്പിക്കാനായി. സ്വാമി കോളനിയില്‍ സമൂലമാറ്റം വരുത്താന്‍ കഴിഞ്ഞു. ശിവന് കോളനിയില്‍ രണ്ട് ലക്ഷം രൂപ വകകൊള്ളിച്ച് റോഡ്, ഒരു ലക്ഷം രൂപ മുടക്കി റോഡിന് സംരക്ഷണ ഭിത്തി എന്നിവ നിര്‍മ്മിച്ചു നല്കി. പോസ്റ്റ് ഓഫീസ് കോളനിയിലും കുടിവെള്ളം എത്തിച്ചു. പുതുവല്‍ കോളനിയില്‍ നാല് ലക്ഷം രൂപമുടക്കി കുടിവെള്ളമെത്തിച്ചു. മാലി ടോബി കോളനിയിലും മികച്ച ക്ഷേമ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. ഇവിടെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനുമായി നാല് ലക്ഷം രൂപ അനുവദിച്ചു. കോളനികള്‍ കേന്ദ്രീകരിച്ചുകൊണ്ടുളള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുകയാണ്. വണ്ടന്മേട് ആമയര്‍ ശ്മശാനം റോഡ്, കുരിശുപള്ളി റോഡ്, എന്നീ റോഡുകള്‍ നവീകരിച്ചു. ഈ വര്‍ഷം 18 ലക്ഷം രൂപയുടെ റോഡ് നവീകരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: