കോതമംഗലം: നിര്‍ധന പെണ്‍കുട്ടിയുടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ്‌ക്കും ശ്വാസകോശ ഓപ്പറേഷനും പണം കണ്ടെത്തുന്നതിന് അഗ്നിശയനമെന്ന സാഹസിക യജ്ഞവുമായി മാര്‍ട്ടിന്‍ മേയ്‌ക്ക മാലി. കുട്ടമ്പുഴ അമ്പാടന്‍ വര്‍ഗീസിന്റെ മകള്‍ ജെനീഷയുടെ ചികിത്സക്കായി 25ലക്ഷംരൂപയിലേറെ കണ്ടെത്തുവാന്‍ കഴിയാതെ കുടുംബത്തെ സഹായിക്കാനായി വിവിധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാമചന്ദ്രന്‍ മാജിക്‌ഷോ നടത്തുവാന്‍ കഴിയുമോയെന്ന അന്വേഷണവുമായി മാര്‍ട്ടിനെ സമീപിക്കുകയായിരുന്നു. കാതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാള്‍ ദിവസങ്ങളായ ഒന്ന്,രണ്ട്, മൂന്ന് തീയതികളിലായി തുടര്‍ച്ചയായി 72 മണിക്കൂര്‍ അഗ്‌നിശയനം നടത്തി കിട്ടുന്ന തുക ജെനീഷയ്‌ക്ക് നല്‍കുന്നതിനുള്ള ഒരുക്കങ്ങ ളാണ് നടക്കുന്നത്. ആറടി നീളവും മൂന്നടി വീതിയും മൂന്നടി ഉയരവുമുള്ള അടുപ്പിന് മുകളില്‍ ഇരുമ്പ് തകിട് വയ്‌ക്കും. തകിടിന് മുകളില്‍ നിറയെ കുപ്പിച്ചില്ലുകള്‍ക്ക് മുകളില്‍ ഷര്‍ട്ടിടാതെ 72 മണിക്കൂര്‍ കിടക്കുന്ന യജ്ഞമാണ് നടത്തുക . പ്രാഥമികാവശ്യത്തിനും ഭക്ഷണത്തിനും ദിവസത്തില്‍ നാലു പ്രാവശ്യം ഒന്നര മണിക്കൂര്‍ പുറ ത്തിറങ്ങും. രാത്രിയും പകലും സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും . മാര്‍ട്ടിന്‍നിരവധി സാഹസിക യജ്ഞങ്ങള്‍ നടത്തുകയും സര്‍പ്പയജ്ഞങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
















