പൊന്‍കുന്നം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാലാ-പൊന്‍കുന്നം റോഡില്‍ നിന്നും ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ മോഷണം പോയ കേസില്‍ രണ്ട് യുവാക്കളെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഇളങ്ങുളം രണ്ടാം മൈല്‍ ഓന്ത്കവലയില്‍ ഈറ്റക്കല്‍ വീട്ടില്‍ സന്‍ജു (21) ഈറ്റയ്‌ക്കല്‍ കണ്ണന്‍ (19) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും മുറിച്ചെടുത്ത കേബിളുകള്‍, കേബിള്‍ ഉരുക്കിയെടുത്ത ചെമ്പ് കമ്പികള്‍, കേബിള്‍ മുറിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തി എന്നിവയും കണ്ടെടുത്തു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലെ കേബിളുകള്‍ പലതവണ മോഷണം പോയിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ കേബിളുകള്‍ മോഷണം പോയതായി ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നു. പൊന്‍കുന്നം സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ ലിസി മാത്യു പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊന്‍കുന്നം സിഐ ആര്‍. ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് പ്രതികളെ ഇളങ്ങുളത്തുനിന്നും പിടികൂടുകയായിരുന്നു. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
















