വൈക്കം: ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇതര മതങ്ങളുടെ വിശ്വാസങ്ങളെ തൊട്ടുകളിക്കാന്‍ ധൈര്യമുണ്ടോയെന്ന് വെള്ളാപ്പള്ളി നടേശന്‍. ഉല്ലല ഓംങ്കാരേശ്വര ക്ഷേത്രത്തിലെ വിളക്ക് പന്തലിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാരത്തിനായി ആരുമായി കൂട്ട് കൂടാനും സിപിഎം തയ്യാറാണ് മദനിയുടെയും കാന്തപുരത്തിന്റെയും പുറകേനടക്കുന്ന ദയനീയ അവസ്ഥ നമ്മള്‍ കണ്ടതാണ്. അധികാരത്തിനായി ആദര്‍ശം ബലിനല്‍കുന്ന പാര്‍ട്ടിയായി സിപിഎം മാറി.ഗുരുദേവനെ അപമാനിച്ചതില്‍ കേരളസമൂഹം ശക്തമായി പ്രതികരിച്ചതില്‍ കലിപൂണ്ട് തന്റെ രക്തത്തിനായി ദാഹിക്കുകയാണ് ഗുരുവിന് വേണ്ടി തന്റെ രക്തം നല്‍കാന്‍ തയ്യാറാണ്. സി.പി.എം പരമ്പരാഗത വോട്ട് നഷ്ടപ്പെട്ടുപോയെന്നും വരുന്ന തിരഞ്ഞടുപ്പില്‍ കമ്മ്യുണിസ്റ്റുകാര്‍ അത് മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു അദ്ധ്യക്ഷതവഹിച്ചു.കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍,പ്രീതി നടേശന്‍,പി.വി ബിനേഷ്,എന്‍.പി സെന്‍,പി.വി വിവേക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















