ന്യൂദല്‍ഹി: മ്യാന്മാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍- കെ) നേതാവ് എസ്. എസ്. ഖപ്ലാങ്ങിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എഴുലക്ഷം രൂപയുടെ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി.
ജൂലൈ നാലിന് മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാള്‍. മൂന്നുമാസം മുമ്പുണ്ടായ ഈ ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുന്നത്.
ഇതു കൂടാതെ എന്‍എസ്‌സിഎ-കെ ഭീകര സംഘടനയുടെ കമാന്‍ഡര്‍ നികി സുമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 75കാരനായ ഖപ്ലാങ് ആരോസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഭാരത- മ്യാന്മാര്‍- ചൈന അതിര്‍ത്തിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
















