ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മാട്ടിറച്ചി വില്‍പ്പന നിരോധിച്ചു. ഹൈക്കോടതിയാണ് മാട്ടിറച്ചി വില്‍പ്പന നിരോധിച്ച് ഉത്തരവിറക്കിയത്.
ഗോവധത്തിനെതിരേ പരിമോക്ഷ് സേത്ത് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
ജസ്റ്റിസ് ധീരജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്‌വാള്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
















