പന്തീരാങ്കാവ്: ജലനയപ്രഖ്യാപനം നടത്തുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതി ഇനി പെരുമണ്ണയ്‌ക്ക് സ്വന്തം.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ജലനയപ്രഖ്യാപനം എം.കെ. രാഘവന്‍ എംപി നിര്‍വഹിച്ചു. സിഡബ്ലുആര്‍ഡിഎം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എന്‍.ബി. നരസിംഹ പ്രസാദ് ജലനയം പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കുമ്മങ്ങല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സിഡബ്ലുആര്‍ഡിഎം. റിസോഴ്‌സ് പേഴ്‌സണ്‍ പി.പി. വിജയകുമാര്‍ ജലനയത്തെക്കുറിച്ച് വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, സിഡബ്ലുആര്‍ഡിഎം. സയന്റിസ്റ്റ് ഡോ. മാധവന്‍ കോമ്മത്ത്, ചെയര്‍പേഴ്‌സണ്‍മാരായ സൗദാബി ചെറുകയില്‍, ബീന കോട്ടായി, ടി. സെയ്തൂട്ടി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, വി.സി. അനില്‍കുമാര്‍, ഷാജി പുത്തലത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. രാമചന്ദ്രന്‍, എ.പി. പീതാംബരന്‍, എം.എ. പ്രഭാകരന്‍, വി.പി. മുഹമ്മദ് മാസ്റ്റര്‍, ഒ. രവീന്ദ്രന്‍, പൊക്കിണാരി ഹരിദാസന്‍, കെ. രാധാകൃഷ്ണന്‍ മാസ്റ്റര്‍, റിസോഴ്‌സ് അംഗങ്ങളായ കെ, ബാലന്‍, എന്‍.പി. മുഹമ്മദ്, സിഡിഎസ്. ചെയര്‍പേഴ്‌സണ്‍ സബിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: