Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം അതിക്രമത്തിനെതിരേ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 10:44 pm IST
in Kottayam

കോട്ടയം: ശ്രീനാരായണ ഗുരുദേവനെ അപഹസിച്ച സിപിഎം നടപടിക്കെതിരേയും, സിപിഎമ്മിന്റെ ഗുരുനിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ച എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരേയും ജില്ലയിലെങ്ങും വന്‍ പ്രതിഷേധം. കോട്ടയത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍ നടന്ന തിരുനക്കര മൈതാനത്തിന് ചുറ്റും എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ പ്രതിഷേധക്കടല്‍ തീര്‍ത്തു. എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെ പ്രകോപനം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അല്‍പനേരം സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകിട്ട് കുറിച്ചിയില്‍ പ്രതിഷേധ പ്രകടനം കഴിഞ്ഞ് മടങ്ങിയ യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും രണ്ട്‌പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സിപിഎമ്മിന്റെ ഏകപക്ഷീയമായ അക്രമത്തിനെതിരേ ശ്രീനാരായണീയ സമൂഹം ജില്ലയിലെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു.

കുറിച്ചി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ജന്മാഷ്ടമി ദിവസം സി.പി.എം തളിപറമ്പില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിച്ച് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിച്ചതിലും ഇതിനെതിരായി പ്രതിഷേ പ്രകടനം നടത്തിയവരെ അക്രമിച്ചതിനും എതിരായി കുറിച്ചിയില്‍ എസ്.എന്‍.ഡി.പി ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ കുറിച്ചി മന്ദിരം കവലയില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി കെ.വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഔട്ട്‌പോസ്റ്റില്‍ നടന്ന സമാപന സമ്മേളനം സ്റ്റേറ്റ് യൂത്ത് മൂവ്‌മെന്റ് ജോ. സെക്രട്ടറിയും കോട്ടയം യൂണിയന്‍ കൗണ്‍സിലറുമായ സതീഷ് മണലേല്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. എസ്.റ്റി.യു.സി പ്രവര്‍ത്തകര്‍, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍, ശാഖായോഗം പ്രവര്‍ത്തകര്‍, ശ്രീനാരായണ എഡ്യൂക്കേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. മന്ദിരം കവലയില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് സമുദായ സ്‌നേഹികള്‍ അണിനിരന്നു. കുറിച്ചി ഔട്ട്‌പോസ്റ്റില്‍ പ്രകടനം അവസാനിച്ചു.

മുണ്ടക്കയം: ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.യൂണിയന്റെ 42 ശാഖകളില്‍ നിന്നായി എത്തിയ പ്രവര്‍ത്തകര്‍ യൂണിയന്‍ ആസ്ഥാനത്തു നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രികള്‍ അടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.പെട്രോള്‍ പമ്പ്,സെന്‍ട്രല്‍ ജങ്ഷന്‍, കോസ് വേ കവലവഴി റാലി നടത്തി യൂനിയന്‍ ആഫീസ് ജങ്ഷനില്‍ സമാപിച്ചു.യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി,ഒ.ജി.സാബു,ലാലിറ്റ് എസ്.തകിടിയേല്‍, ഗിരിജ പ്രസാദ്, രാജന്‍ പാലത്തിനാല്‍,രഞ്ജിത് പാക്കുള ത്തില്‍ സിന്ധു മുരളീധരന്‍, ജിസ്മി മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധക്കാര്‍ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവര്‍ ക്ക് എതിരായി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.

മുണ്ടക്കയം: ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ച സിപിഎം.നിലപാടിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് പ്രകടനം നടത്തി.കോസ് വേ ജങ്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ടൗണ്‍,പെട്രോള്‍ പമ്പു വഴി ബസ്റ്റാന്‍ഡ് കവാടത്തില്‍ സമാപിച്ചു. കെ.ബി.മധു, ആര്‍ .രഞ്ജിത്,ഒ.സി.യേശുദാസ്,,ആര്‍.സി.നായര്‍,പി.കെ.അയയ്യപ്പദാസ്,.മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചങ്ങനാശേരി: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയതും വളര്‍ത്തിയതും ഈഴവരാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മറക്കരുതെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ കെ.ഡി. രമേശ് പറഞ്ഞു. ശ്രീനാരായണഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തി സി.പി.എം നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം പഠിക്കണമെന്നും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം വളരാന്‍ ഈഴവന്റെ രക്തവും മജ്ജയും കൊടുത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഊട്ടിവളര്‍ത്തിയ കൈകൊണ്ട് ഉദകക്രിയ ചെയ്യുന്നതിനും എസ്.എന്‍.ഡി.പി യോഗത്തിന് മടിയില്ലെന്നും കെ.വി. രമേശന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും വര്‍ഗ്ഗീയപരമായി പ്രചാരണം നടത്തുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു. യൂക്കൂബ് മേമനെ തൂക്കിലേറ്റിയത് മുസ്ലിം സമുദായമായതുകൊണ്ടാണ് ചെയ്തതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയില്‍ മുസ്ലിം സമുദായം ഉള്‍പ്പെടെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇത്തരം അഭിപ്രായം പറഞ്ഞില്ല. ഇതിലൂടെ രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാമെന്നാണ് സി.പി.എം കരുതിയത്. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും കഴിഞ്ഞ എഴുപതു വര്‍ഷമായി ഈഴവരെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ബോര്‍ഡംഗം അജയന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ചന്ദ്രമോഹന്‍, എസ്.സാലിച്ചന്‍, ഡി. വിജയന്‍, കെ.ജി. പ്രസന്നന്‍, പി.ആര്‍. റെജികുമാര്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അജിത് മോഹന്‍, സെക്രട്ടറി അനില്‍ കണ്ണാടി, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ശോഭ ജയചന്ദ്രന്‍, സെക്രട്ടറി പ്രസന്ന പണിക്കര്‍, എസ്.റ്റി.യു.സി താലൂക്ക് സെക്രട്ടറി പി.ആര്‍. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഇന്നലെ വൈകിട്ട് 4ന് എസ്.ബി കോളേജ് ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനം നഗരത്തില്‍ പ്രകമ്പനം കൊള്ളിച്ചു. മണിക്കൂറുകളോളം എം.സി റോഡ് സ്തംഭിച്ചു. പെരുന്ന ബസ് സ്റ്റാന്റില്‍ സമാപിച്ചതിനുശേഷം പ്രതിഷേധയോഗവും നടന്നു. യൂണിയന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും നൂറു കണക്കിന് ഭക്തര്‍ ആവേശത്തോടെയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. വാശിയേറിയ മുദ്രാവാക്യം പ്രകടനത്തിലുടനീളം ഉണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ കൗണ്‍സിലര്‍മാര്‍, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍, വനിതാസംഘം പ്രവര്‍ത്തകര്‍, എസ്.റ്റി.യു.സി പ്രവര്‍ത്തകര്‍, ശാഖായോഗം പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ചങ്ങനാശേരി: ശ്രീനാരായണഗുരുവിനെ നിന്ദിച്ച സി.പി.എമ്മിന്റെ സംസ്‌കാരശൂന്യമായ നടപടിയില്‍ ചങ്ങനാശേരി താലൂക്ക് ക്ഷേത്രസംരക്ഷണസമിതി പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.