കുറവിലങ്ങാട്: ഉഴവൂരില്‍ പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യം ചെയ്ത വനിതാപൊലീസുകാരിയെ കൈയ്യേറ്റം ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഉഴവൂര്ടൗണിലായിരുന്നുസംഭവം ഉഴവൂരിലെ പൊലീസ് എയ്ഡ്പോസ്റ്റില്‍ ജോലിനോക്കുകയായിരുന്ന സീനിയര്സിവില്ഓഫീസറായ വനിതാപ്പൊലീസ് ഉദ്യോഗസ്ഥയാണ് കൈയ്യേറ്റത്തിന് ഇരയായത്. സംഭവത്തില്‍ ഉഴവൂര്‍ കളരിയ്ക്കല്‍ സ്റ്റീഫന്‍(57) ആണ് പിടിയിലായത്. പുകവലിച്ചുകൊണ്ടുനില്ക്കുകയായിരുന്നയാളിനുസമീപത്തെത്തി വനിതാപോലീസ് ഇതിനെചോദ്യം ചെയ്തു. നീയാരാടി ഇതുചോദിക്കാനെന്ന് പറഞ്ഞ് ബഹളംസൃഷ്ടിച്ചു തുടര്ന്ന്യൂണിഫോംധരിച്ചിരുന്ന വനിതാപ്പൊലീസിനെ വകവയ്ക്കാതെ ബൈക്കില്‍കയറി രക്ഷപെടാന്ശ്രമിച്ചപ്പോള് വനിതാപോലീസ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു ഇതിനേത്തുടര്‍ന്ന് കുപിതനായആള് വനിതാപോലിസിനെ ഇടിക്കുകയായിരുന്നു. സംഭവംകണ്ടുനിന്ന നാട്ടുകാരും എയ്ഡ്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ് ഐസജിമോനും ചേര്‍ന്ന് കൈയ്യേറ്റംചെയ്ത ആളിനെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ സ്റ്റീഫനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: