കടുത്തുരുത്തി: ശോഭായാത്ര തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമം. പുതുശ്ശേരിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആയാങ്കുടി മഹാദേവ ക്ഷേത്രത്തിലേക്കുള്ള ശോഭായാത്രയാണ് തടസ്സപ്പെടുത്താന്‍ സിപിഎമ്മുകാര്‍ ശ്രമിച്ചത്. ശ്രീകൃഷ്ണജയന്തി ശോഭായാത്രയുടെ ഭാഗമായി അലങ്കരിച്ചിരുന്ന ക്ഷേത്രാങ്കണത്തിലെ കൊടിതോരണങ്ങള്‍ സിപിഎമ്മുകാര്‍ നശിപ്പിച്ചു. ക്ഷേത്ര ഭാരവാഹികള്‍ ഇതിനെതിരേ രംഗത്ത് വന്നതോടെ തങ്ങള്‍ക്കും ഘോഷയാത്ര നടത്തണമെന്ന് സിപിഎമ്മുകാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കടുത്തുരുത്തി സിഐ യുടെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചതോടെയാണ് അഷ്ടമിരോഹിണി ശോഭായാത്ര നടത്തിയത്.
















