കൊക്കയാര്‍: ഗ്രാമപഞ്ചായത്തിന്റെ കതകുകള്‍ അവധി ദിവസവും തുറന്ന നിലയില്‍. കൊക്കയാര്‍ ഗ്രപഞ്ചായത്തിന്റെ ഓഫീസ് അടങ്ങുന്ന കെട്ടിടത്തിന്റ കതകുകളാണ് തുറന്ന നിലയില്‍ നാട്ടുകാരും വഴിയാത്രികരും കണ്ടത്. സെക്രട്ടറിയുടെ ഓഫീസ് ഉള്‍പ്പെടെ വിലപിടിപ്പുള്ള രേഖകള്‍ സൂക്ഷിക്കുന്ന കെട്ടിടമാണ് ഇത്. മുന്‍ഭാഗത്തെ ഓഫീസ് കെട്ടിടത്തിന്റെ വാതില്‍ തുറന്നും ലൈറ്റുകള്‍ പ്രകാശിച്ചതായും നാട്ടുകാര്‍ പറയുന്നു. ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് ശനിയാഴ്‌ച്ച അവധിയുള്‍പ്പെടെ കഴിഞ്ഞ രണ്ട് ദിവസമായി കതകുകള്‍ തുറന്ന് ലൈറ്റുകള്‍ പ്രകാശിച്ച നിലയിലുമായിരുന്നു.
















