തുറവൂര്‍: താലൂക്കാശുപത്രിക്കു മുന്നില്‍ അനധികൃത പെട്ടിക്കടകള്‍ പെരുകുന്നതായി ആക്ഷേപം.തുറവൂര്‍ ആശുപത്രിക്കു മുന്നില്‍ ദേശീയപാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടകള്‍ വാഹന പാര്‍ക്കിങിനും രോഗികളുമായെത്തുന്ന ആംബൂലന്‍സ് ഉള്‍പ്പടെയുളള വാഹനങ്ങളുടെ സഞ്ചാരത്തിനും തടസം സൃഷ്ടിക്കുകയാണ്.ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ മതില്‍ കെട്ടി തിരിച്ചിരിക്കുന്നതിനു മുന്നിലാണ് പുതിയ പെട്ടിക്കടകള്‍ സ്ഥാപിക്കുന്നത്.പ്രവേശന കവാടത്തിനുസമീപം വാഹന പാര്‍ക്കിങിനായി നീക്കിവച്ചിച്ചിട്ടള്ള സ്ഥലത്താണ് പെട്ടിക്കടകള്‍ .നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ദേശീയപാതയോരത്ത് അനധികൃതമായി സ്ഥാപിക്കുന്ന തട്ടുകടകള്‍ വര്‍ഷം തോറും നീക്കം ചെയ്യാറുണ്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇവ വീണ്ടും പ്രത്യക്ഷപ്പെടുക പതിവാണ്.
















