കാസര്‍കോട്: സംസ്ഥാനങ്ങളുടെ വികസന പദ്ധതികള്‍ക്ക് പണം നല്കുന്നതില് നരോന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം തല ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. യുപിഎ ഗവണ്മെന്റിന്റെ 10 വര്‍ഷത്തെ ഭരണത്തിന്റെ ഫലമായി അഴിമതിയില്‍ മുങ്ങികുളിച്ച രാജ്യത്തെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പുരോഗതിയിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ, അമൃത് നഗരം, മെയ്ക്ക് ഇന്ത്യ തുടങ്ങിയ നിരവധി ജനക്ഷേമ പദ്ധതികള്‍ മോദി ഗവ: ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. രാജ്യത്തെ 5 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിച്ചു. ബാംഗ്ലൂരില്‍ നടത്തിയ തൊഴില്‍ മേളയില്‍ 6000 ആളുകള്‍ പങ്കെടുത്തു. അതില്‍ 1640 പേര്‍ക്ക് അപ്പോള്‍ തന്നെ തൊഴില്‍ നല്കുവാന് കഴിഞ്ഞു.
ബിജെപി കുമ്പളയില്‍ സംഘടിപ്പിച്ച പൊതുയോഗം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യുന്നു
കേരള കേന്ദ്ര സര്‍വ്വകലാശാല 2008 ല്‍ യുപിഎ സര്‍ക്കാര്‍ പ്രത്രേക നിയമം വഴി അനുവദിച്ചെങ്കിലും യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും അവിടെ ഒരുക്കിയിരുന്നില്ല. ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വകലാശാലയ്ക്ക് 315 കോടി രൂപ അനുവദിച്ചു. കള്ളപ്പണം കണ്ടെത്താനായി പ്രത്രേക അന്വേഷണകമ്മീഷനെ ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്താണ് സുപ്രീംകോടതി കള്ളപ്പണ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്രേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ നിയമിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തയ്യാറായില്ല. മുമ്പ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രടാക്സ് വിഹിതമായി നല്‍കിയിരുന്ന്ത് 36 ശതമാനമായിരുന്നു. ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷം അത് 42 ശതമാനമാക്കി ഉയര്‍ത്തിയതായി കേന്ദ്രനിയമനീതി വകുപ്പ് മന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡണ്ട് ഹരിഷ്ചന്ദ്ര മഞ്ചേശ്വരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെശ്രീകാന്ത്, സംസ്ഥാന വെസ് പ്രസിഡണ്ട് പ്രമീള സി.നായക്, ദേശീയ സമിതിയംഗം എം.സഞ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗം പി.രമേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരയാദവ്, നേതാക്കളായ കെ.പി.വത്സരാജ്, സുധാമ ഗോശാഡ, മണികണ്ഠറൈ, സ്നേഹലത, ഗിരി വീരനഗര്‍, സരോജ ആര് ബള്ളാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ബിജെപി കുമ്പളയില്‍ നടത്തിയ രാഷാട്രീയ വിശദീകരണയോഗത്തിനെത്തിയവര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: