കടുത്തുരുത്തി: കൊല്‍ക്കത്തയില്‍ നടന്ന വാക്കോ ഇന്ത്യ 2015 ദേശീയ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം നേടീയ ഷോണ്‍ സന്തോഷിനു ജന്മനാടായ കല്ലറയില്‍ സ്വീകരണം നല്‍കി. മൂന്നാം തവണയാണ് ഷോണ്‍ ദേശീയ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്നത്. കല്ലറ കുറിച്ചിപ്പറമ്പില്‍ സന്തോഷിന്റെയും ബിജിയുടെയും മകനാണ്. 29 സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും ഷോണ്‍ രണ്ടു സ്വര്‍ണ്ണം നേടിയിരുന്നു. കല്ലറ ശാരദവിലാസം യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷോണ്‍. സ്വീകരണ സമ്മേളനം കെ. അജിത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
















