കടുത്തുരുത്തി: നൂറുകണക്കിന് സംസ്‌കൃതവിദ്യാര്‍ത്ഥികളുടെ റാലിയോടെ ഞീഴൂര്‍ ഗ്രാമത്തെ ആവേശത്തിലാഴ്‌ത്തി ജില്ലാ സംസ്‌കൃതദിനാഘോഷം. സംസ്‌കൃത വാക്യങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സംസ്‌കൃത അക്കാദമിക് കൗണ്‍സില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ സംസ്‌കൃതദിനാഘോഷം ഞീഴൂര്‍ വിശ്വഭാരതി എസ്എന്‍എച്ച്എസ് സ്‌കൂള്‍ മാനേജര്‍ കെ.കെ. സച്ചിദാനന്ദന്‍ നിര്‍വ്വഹിച്ചു. വ്യക്തിഗീതം, സംസ്‌കൃത പ്രതിജ്ഞ എന്നിവ നടത്തി. വിദ്യാലയത്തിലെ പൂര്‍വ്വാധ്യാപിക അന്തരിച്ച സതി ടീച്ചറിന് സ്മരാണാഞ്ജലി അര്‍പ്പിച്ച് ഛായാചിത്രം അനാച്ഛാദനം ചെയ്തു. വിരമിച്ച സംസ്‌കൃത അധ്യാപകരായ കെ.എന്‍. രാജപ്പന്‍ നായര്‍, ശോഭനാകുമാരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിശ്വഭാരതി എസ്എന്‍എച്ച്എസ്എസ് പ്രാധാനാധ്യാപിക കെ.എസ്. ഷിനുമോള്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രതിനിധി എന്‍. ഉണ്ണികൃഷ്ണന്‍ സംസ്‌കൃതദിന സന്ദേശം നല്‍കി. ബെന്നി, കുറവിലങ്ങാട് നിര്‍മല, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് സുരേഷ്, പിടിഎ പ്രസിഡന്റ് പുഷ്പാംഗദന്‍, വൈക്കം സംസ്‌കൃതം കൗണ്‍സില്‍ സെക്രട്ടറി എ.യു. ആശ, കുറവിലങ്ങാട് സംസ്‌കൃതം കൗണ്‍സില്‍ സെക്രട്ടറി കെ.കെ. ജെയിംസ്, കൗണ്‍സില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എം.എസ്. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















