കോട്ടയം: വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലാസമിതിയുടെആഭിമുഖ്യത്തില്‍ സാമൂഹ്യ സമരസത ആഘോഷവും, ആചാര്യത്രയ വന്ദനവും നടത്തി. തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ എംവിഎം നായര്‍ അദ്ധ്യക്ഷതവഹിച്ചു. സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണവും തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണവും നടത്തി. ജില്ല പ്രസിഡന്റ് വി.ജി.രാമചന്ദ്രന്‍ നായര്‍ ആചാര്യത്രയ സന്ദേശം നല്‍കി. സി.ആര്‍.ലാല്‍മോഹന്‍ , കെ.ജി.ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















