അയര്‍ക്കുന്നം: അയര്‍ക്കുന്നം ശ്രീകൃഷ്ണസ്വാമിക്ഷേത്രാങ്കണത്തില്‍ ഹിന്ദു അവകാശപ്രഖ്യാപനസമ്മേളനം 6ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വീരശൈവസഭ ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍ ശ്രീവത്സത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ശ്രീകാന്ത്, ബാബുരാജ് വേലമ്മാട്ട് (എസ്എന്‍ഡിപി), റ്റി. ആര്‍. ബാലചന്ദ്രന്‍നായര്‍ (എന്‍എസ്എസ്), ശ്രീജിത്ത് നമ്പൂതിരി (യോഗക്ഷേമസഭ), എം. വി. അനില്‍കുമാര്‍ (കെ. പി. എം. എസ്), പി, കെ. കുട്ടപ്പന്‍ (ബി. വി. എസ്), ദിലീപ്കുമാര്‍ (വി.എസ്.എസ്), സജീവ് സത്യന്‍ (വിളക്കിത്തലനായര്‍) തുടങ്ങിയ ഹൈന്ദവ സമുദായ നേതാക്കള്‍ പങ്കെടുക്കും.
















