കുറവിലങ്ങാട്: നാടിനെ കണ്ണീരിലാഴ്‌ത്തിയ ഡിണ്ടിഗല്‍ വാഹനാപകടത്തിന് നാളെ രണ്ട് വയസ്സ് 2013 സെപ്റ്റംബര്‍ 5 ന് തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ പുലര്‍ച്ചെ ഉണ്ടായ വാഹനപകടത്തില്‍ നാടിന് നഷ്ടമായത് അഞ്ചു ജീവനായിരുന്നു. ഇലയ്‌ക്കാട് കുടുംക്കാം തടത്തില്‍ കെ.എം. ജോസഫ് (ചെറുക്കായി 47) മകള്‍ ജിസ്മി (18) അയല്‍വാസിയും ബന്ധുവുമായ കുടുക്കാംതടത്തില്‍ കെ.പി. ജോണ്‍ (ജോണി 48) കൊച്ചുപുളിക്കയില്‍ ജോമി ജോസ് (25) കാഞ്ഞിരത്താംകുഴിയില്‍ കെ.എസ്. സുനില്‍കുമാര്‍ എന്നിവരാണ് അന്ന് മരണമടഞ്ഞത്. ഡിണ്ടിഗലില്‍ നേഴ്‌സിംഗ് പഠനം നടത്തിയിരുന്ന ചെറുക്കായിയുടെ മകള്‍ ജിസ്മിയുടെ അസുഖവിവരം അറിഞ്ഞ് മകളെ വീട്ടിലേയ്‌ക്ക് കൂട്ടിക്കൊണ്ടു പോരുന്ന വഴിയ്‌ക്കായിരുന്നു ചെറുക്കായിയും സുഹൃത്തുകളും സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസുമായി അപകടത്തില്‍പെട്ടത്. സംഭവസ്ഥലത്തുവച്ചു തന്നെ കാറിലുണ്ടായിരുന്ന അഞ്ചുപേരും തല്‍ക്ഷണം മരിച്ചിരുന്നു.
















